തെയ്യം കെട്ടിന് കൂവം അളന്നു

Monday 16 March 2026 12:22 AM IST
തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായി നടന്ന കൂവം അളക്കൽ ചടങ്ങ്.

കാഞ്ഞങ്ങാട്: ചെന്തളം പുതിയവളപ്പ് ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് നടക്കുന്ന തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായി കൂവം അളക്കൽ ചടങ്ങ് നടന്നു. കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രം, ബേളൂർ ശ്രീ മഹാ ശിവക്ഷേത്രം, മഡിയൻ കൂലോം ശ്രീ ക്ഷേത്ര പാലക ക്ഷേത്രം, തുളൂർവനത്ത് ശ്രീ ഭഗവതി ക്ഷേത്രം, ബത്തൂർ ശ്രീ ഭഗവതി ക്ഷേത്രം, കോട്ടപ്പാറ ശ്രീ വയനാട്ടുകുലവൻ ദേവസ്ഥാനം തുടങ്ങിയ വിവിധ ക്ഷേത്രങ്ങളിലേക്കും ദേവസ്ഥാനങ്ങളിലേക്കും കൂവം അളന്നു നൽകി. ദേവസ്ഥാനത്ത് സ്വന്തമായി കൃഷി ചെയ്ത് വിളവെടുത്ത നെല്ലാണ് ചടങ്ങിനായി ഉപയോഗിച്ചത്. ആചാരസ്ഥാനികർ, വിവിധ ക്ഷേത്രങ്ങളുടെയും ദേവസ്ഥാനങ്ങളുടെയും ഭാരവാഹികൾ, ആഘോഷക്കമ്മിറ്റി അംഗങ്ങൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. ഏപ്രിൽ 3,4,5 തീയതികളിലാണ് തെയ്യംകെട്ട് മഹോത്സവം നടക്കുക. ഏപ്രിൽ 3ന് കലവറ നിറക്കൽ. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ തെയ്യങ്ങൾ അരങ്ങിലെത്തും.