യുദ്ധ വിരുദ്ധ സംഗമം

Monday 16 March 2026 1:40 AM IST
പുരോഗമന കലാസാഹിത്യ സംഘം പള്ളത്തേരി യൂണിറ്റ് കൊടുവാം കുന്നത്ത് നടത്തിയ യുദ്ധവിരുദ്ധ സംഗമം.

ചിറ്റൂർ: പുരോഗമന കലാ സാഹിത്യ സംഘം പള്ളത്തേരി യൂണിറ്റ് കൊടുവാംകുന്നത്ത് യുദ്ധവിരുദ്ധ സംഗമം സംഘടിപ്പിച്ചു. സാഹിത്യ സംഘം ജില്ലാ കമ്മിറ്റിയംഗം എൻ.ജയപ്രകാശ് യുവദ്ധവിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്തു. പള്ളത്തേരി യൂണിറ്റ് പ്രസിഡന്റ് ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി വി.അനന്തകുമാർ, പ്രസിഡന്റ് കെ.സഹദേവൻ, വാർഡ് മെമ്പർ വി.ശിവൻ എന്നിവർ സംസാരിച്ചു. വനിതാ സാഹിതി പഞ്ചായത്ത് സെക്രട്ടറി ബി.ബിജിത സ്വാഗതവും യൂണിറ്റ് കമ്മിറ്റിയംഗം ആർസുനിത നന്ദിയും പറഞ്ഞു.