ബോണ്ട് നിക്ഷേപത്തിന് മോത്തിലാൽ ഓസ്വാൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോം

Monday 16 March 2026 12:29 AM IST

കൊച്ചി : ബോണ്ടുകളിൽ നിക്ഷേപം നടത്തി സ്ഥിരവരുമാനം ഉറപ്പാക്കുന്നതിന് പുതിയ ഓൺലൈൻ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മോത്തിലാൽ ഓസ്വാൾ വെൽത്ത് മാനേജ്‌മെന്റ്. https://bonds.motilaloswal.com എന്ന പോർട്ടലിലൂടെ സർക്കാർ സെക്യൂരിറ്റികൾ, പൊതുമേഖലാ ബോണ്ടുകൾ, കോർപ്പറേറ്റ് ബോണ്ടുകൾ എന്നിവയിൽ ഇനി ലളിതമായി നിക്ഷേപം നടത്താം. അനുകൂലമായ സർക്കാർ നയങ്ങളും ബോണ്ട് നിക്ഷേപങ്ങളെക്കുറിച്ച് നിക്ഷേപകർക്കിടയിലുണ്ടായ അവബോധവും ഗുണപരമായ മാറ്റങ്ങളുണ്ടാക്കിയെന്ന് മോത്തിലാൽ ഓസ്വാൾ വെൽത്ത് മാനേജ്‌മെന്റ് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ അജയ് മേനോൻ പറഞ്ഞു. കയ്യിലുള്ള സമ്പാദ്യം ഉപയോഗപ്പെടുത്തി വിവിധ പദ്ധതികളിൽ നിക്ഷേപിക്കുന്ന പ്രവണത ഇന്ത്യൻ കുടുംബങ്ങളിൽ ഏറുകയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് സാധാരണക്കാരായ നിക്ഷേപകരുടെ ബോണ്ട് നിക്ഷേപത്തിനായി പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.