സർക്കാർ ആദരവ് ഒഴിവാക്കി സഞ്ജുവിന് ഇന്ന് കെ.സി.എ ആദരം

Monday 16 March 2026 1:00 AM IST

മംഗലപുരം ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം ഇന്ന്

ചടങ്ങിൽ സഞ്ജു സാംസണെ ആദരിക്കും

​തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ സംസ്ഥാന സർക്കാർ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന ലോകകപ്പ് ഹീറോ സഞ്ജു സാംസണിനെ ആദരിക്കുന്ന ചടങ്ങ് ഒഴിവാക്കി. അതേസമയം ഇന്നുതന്നെ കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മംഗലപുരം സ്റ്റേഡിയത്തിൽ സഞ്ജുവിനെ ആദരിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കും. മംഗലപുരം സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവേദിയിലാണ് കെ.സി.എ സഞ്ജുവിനെ ആദരിക്കുന്നത്. ഇത് പൊതുപരിപാടിയില്ലാത്തതിനാലാണ് മുഖ്യമന്ത്രിയുൾപ്പടെ ജനപ്രതിനിധികൾ എത്തുന്നത്. ഇന്നലെ ബി.സി.സി.ഐയുടെ വാർഷിക അവാർഡ്ദാന ആഘോഷച്ചടങ്ങുകൾക്കായി ഡൽഹിയിലായിരുന്ന സഞ്ജു കെ.സി.എയുടെ ആദരമേറ്റുവാങ്ങാൻ ഇന്നെത്തും.

കേരള ക്രിക്കറ്റ് അസോസിയേഷൻ നിർമ്മിച്ച മംഗലപുരം സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് ആറുമണിക്കാണ് നിർവഹിക്കുന്നത്. അത്യാധുനിക എൽ.ഇ.ഡി ഫ്ലഡ്‌ലൈറ്റ് സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമ്മം കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി ആരംഭിക്കുന്ന കെ.സി.എ സ്റ്റേറ്റ് അക്കാദമിയുടെ നിർമ്മാണോദ്ഘാടനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ഇൻഡോർ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും.

കെ.സി.എ പ്രസിഡൻ്റ് അഡ്വ. ശ്രീജിത്ത്‌ വി. നായർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.എൽ.എമാരായ വി. ശശി, കടകംപള്ളി സുരേന്ദ്രൻ, മംഗലപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീചന്ദ് എസ്, പഞ്ചായത്ത് അംഗം ​ജീന ബാബു, കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാർ, മറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.

45​ ​കോ​ടി​യു​ടെ​ ​സ്റ്റേ​ഡി​യം

പ​ത്തേ​ക്ക​ർ​ ​ഭൂ​മി​യി​ൽ​ 45​ ​കോ​ടി​ ​രൂ​പ​ ​ചെ​ല​വ​ഴി​ച്ച് ​നി​ർ​മ്മി​ച്ച​ ​ഈ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​അ​ന്താ​രാ​ഷ്ട്ര​ ​നി​ല​വാ​ര​മു​ള്ള​ ​ക്രി​ക്ക​റ്റ് ​ഗ്രൗ​ണ്ട്,​ ​പ​വ​ലി​യ​ൻ​ ​സ​മു​ച്ച​യം,​ ​അ​ത്യാ​ധു​നി​ക​ ​ഫ്ല​ഡ്‌​ലൈ​റ്റ് ​സം​വി​ധാ​നം​ ​എ​ന്നി​വ​യു​ൾ​പ്പെ​ടെ​ ​മി​ക​ച്ച​ ​സൗ​ക​ര്യ​ങ്ങ​ളാ​ണ് ​ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.​ ​ഇ​ത്ത​രം​ ​സൗ​ക​ര്യ​ങ്ങ​ളു​ള്ള​ ​കേ​ര​ള​ത്തി​ലെ​ ​ആ​ദ്യ​ത്തെ​ ​ക്രി​ക്ക​റ്റ് ​സ്റ്റേ​ഡി​യ​മാ​ണി​ത്.​

രാ​ജ്യ​ത്തെ​ ​പ്ര​മു​ഖ​ ​സ്റ്റേ​ഡി​യ​ങ്ങ​ളി​ൽ​ ​ഫ്ല​ഡ്‌​ലൈ​റ്റ് ​ഒ​രു​ക്കി​യി​ട്ടു​ള്ള​ ​സി​ഗ്നി​ഫൈ​ ​(​ഫി​ലി​പ്സ്)​ ​ആ​ണ് ​അ​ത്യാ​ധു​നി​ക​ ​എ​ൽ.​ഇ.​ഡി​ ​ഫ്ല​ഡ്‌​ലൈ​റ്റ് ​നി​ർ​മ്മാ​ണ​ ​ക​മ്പ​നി.​ ​തൃ​ശ്ശൂ​ർ​ ​ആ​സ്ഥാ​ന​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​മെ​ർ​ക്കു​റി​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​കോ​ർ​പ​റേ​ഷ​ൻ​ ​ആ​ണ് ​ഫ്ല​ഡ് ​ലൈ​റ്റ് ​കോ​ൺ​ട്രാ​ക്ട​ർ.

ബി.​സി.​സി.​ഐ​യു​ടെ​ ​ലൈ​റ്റിം​ഗ് ​ക​ൺ​സ​ൾ​ട്ട​ന്റാ​യ​ ​ലൈ​റ്റിം​ഗ് ​എ​ൻ​വി​റോ​ൺ​മെ​ന്റ് ​ഡി​സൈ​ൻ​സി​ന്റെ​ ​മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ​ഫ്ല​ഡ്‌​ലൈ​റ്റ് ​സം​വി​ധാ​നം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.​പ്ര​മു​ഖ​ ​ആ​ർ​ക്കി​ടെ​ക്ട് ​ഷി​ബു​ ​അ​ബൂ​സ​ലി​യാ​ണ് ​സ്റ്റേ​ഡി​യം​ ​ഡി​സൈ​ൻ​ ​ചെ​യ്തി​രി​ക്കു​ന്ന​ത്.