ആശുപത്രികളിൽ 152, എയ്ഡഡ്സ്കൂളുകളിൽ 1857 തസ്തികകൾ അനുവദിച്ചു

Monday 16 March 2026 12:05 AM IST

തിരുവനന്തപുരം: കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ 152 പുതിയ തസ്തികകളും സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 1857 അദ്ധ്യാപക അധിക തസ്തികകളും അനുവദിക്കാൻ മന്ത്രിസഭ തീരുമാനം.

കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ മെഡിക്കൽ ഓഫീസർ, നഴ്സിംഗ് ഓഫീസർ,ലാബ് ടെക്നിഷ്യൻ ഗ്രേഡ് 2 ഫാർമസിസ്റ്റ് ഗ്രേഡ് 2 തുടങ്ങിയ തസ്തികകളാണ് സൃഷ്ടിക്കുന്നത്.

കണ്ണൂർ സർക്കാർ ആയുർവേദ കോളേജിൽ ക്രിയാശരീര വകുപ്പിൽ ഒരു പ്രൊഫസർ തസ്തികയും ഒരു അസിസ്റ്റന്റ് പ്രൊഫസർ തസ്തികയും സൃഷ്ടിക്കും.

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 2025 - 26 അദ്ധ്യയന വർഷത്തിൽ നടത്തിയ തസ്തിക നിർണയത്തിന്റെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ സമർപ്പിച്ച ശുപാർശ അംഗീകരിച്ചു കൊണ്ടാണ് 1857 അദ്ധ്യാപക അധിക തസ്തികകൾ അനുവദിക്കുന്നത്. സർക്കാർ സ്‌കൂളുകളിൽ 655 ഉം എയ്ഡഡ് സ്‌കൂളുകളിൽ 1202 ഉം അധിക തസ്തികകളാണ് സൃഷ്ടിക്കുന്നത്. തസ്തികകൾക്ക് 1.10.2025 മുതൽ പ്രാബല്യം അനുവദിക്കും.

സ്‌​കൂ​ൾ​ ​ത​സ്തി​ക​ ​നി​ർ​ണ​യ​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​യി:​ ​മ​ന്ത്രി​ ​ ​ശി​വ​ൻ​കു​ട്ടി

സം​സ്ഥാ​ന​ത്ത് 2025​-26​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തെ​ ​സ്‌​കൂ​ൾ​ ​ത​സ്തി​ക​ ​നി​ർ​ണ​യ​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യായി.​ ​ആ​കെ​ 1857​ ​അ​ധി​ക​ ​ത​സ്തി​ക​ക​ൾ​ ​അ​നു​വ​ദി​ക്കാ​ൻ​ ​മ​ന്ത്രി​സ​ഭ​ ​തീ​രു​മാ​നി​ച്ചു.​ ​സ​ർ​ക്കാ​ർ​ ​സ്‌​കൂ​ളു​ക​ളി​ൽ​ 655​-​ഉം​ ​എ​യ്ഡ​ഡ് ​മേ​ഖ​ല​യി​ൽ​ 1202​-​ഉം​ ​ത​സ്തി​ക​ക​ളാ​ണ് ​അ​നു​വ​ദി​ച്ച​ത്.​ ​അ​ധി​ക​ ​ത​സ്തി​ക​ക​ളു​ടെ​ ​പ്രാ​ബ​ല്യ​ ​തീ​യ​തി​ ​അ​ത​ത് ​അ​ക്കാ​ഡ​മി​ക​ ​വ​ർ​ഷം​ ​ഒ​ക്ടോ​ബ​ർ​ 1​ ​മു​ത​ലാ​ണ്.​ ​പു​ന​ർ​വി​ന്യാ​സ​ത്തി​ന് ​ശേ​ഷം​ 500​-​ഓ​ളം​ ​ഒ​ഴി​വു​ക​ൾ​ ​ഉ​ട​ൻ​ ​പി.​എ​സ്.​സി​ക്ക് ​റി​പ്പോ​ർ​ട്ട് ​ചെ​യ്യും.​അ​ദ്ധ്യാ​പ​ക​രു​ടെ​ ​ജോ​ലി​ ​സു​ര​ക്ഷ​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​സു​പ്ര​ധാ​ന​ ​ഇ​ള​വു​ക​ളുമുണ്ട്.​ ​ത​സ്തി​ക​ ​നി​ർ​ണ്ണ​യ​ത്തി​നാ​യി​ ​യു.​ഐ.​ഡി​ ​സ​മ​ർ​പ്പി​ക്കാ​നു​ള്ള​ ​കാ​ലാ​വ​ധി​ 2026​ ​ആ​ഗ​സ്റ്റ് 20​ ​വ​രെ​ ​നീ​ട്ടി.​ ​അ​ദ്ധ്യാ​പ​ക​ ​ബാ​ങ്ക് ​ആ​നു​കൂ​ല്യം​ 2022​ ​മാ​ർ​ച്ച് 31​ ​വ​രെ​ ​നി​യ​മി​ക്ക​പ്പെ​ട്ട​വ​ർ​ക്കും​ ​ല​ഭ്യ​മാ​ക്കും.​ ​ഈ​ ​തീ​രു​മാ​ന​ത്തി​ലൂ​ടെ​ ​പു​റ​ത്തു​നി​ൽ​ക്കു​ന്ന​ 242​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ക്കാ​നാ​കും.​ 30,000​ ​പേ​ർ​ക്ക് ​പ​രോ​ക്ഷ​ ​ഗു​ണ​വും​ ​ല​ഭി​ക്കും.​ ​കു​ട്ടി​ക​ളു​ടെ​ ​മൗ​ലി​കാ​വ​കാ​ശ​വും​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​തൊ​ഴി​ൽ​ ​സം​ര​ക്ഷ​ണ​വും​ ​മു​ൻ​നി​റു​ത്തി​യാ​ണ് ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​.