ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ പുതുതലമുറ കോഴ്സുകൾക്ക് അനുമതി

Monday 16 March 2026 12:00 AM IST

തിരുവനന്തപുരം:സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു.എല്ലാ സർക്കാർ,എയിഡഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും 2026-27 അദ്ധ്യയനവർഷം മുതൽ രണ്ടുവീതം പുതുതലമുറ കോഴ്സുകൾ ആരംഭിക്കാൻ അനുമതി നൽകി ഉത്തരവായി.

ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്,എ.ഐ,ഡാറ്റ സയൻസ്,സൈക്കോളജി,ലോജിസ്റ്റിക്സ് തുടങ്ങിയ നൂതന വിഷയങ്ങളിലാണ് കൂടുതൽ കോഴ്സുകൾ അനുവദിച്ചിരിക്കുന്നത്.സർവകലാശാലാ അനുമതിക്ക് വിധേയമായും ആദ്യ അഞ്ചുവർഷം അധിക തസ്തികകൾ സൃഷ്ടിക്കില്ലെന്ന വ്യവസ്ഥയിലുമാണ് ഭരണാനുമതി.ലിസ്റ്റിൽ ഉൾപ്പെട്ട കോളേജുകളിൽ ഒരു കോഴ്സ് മാത്രമുള്ളവർക്ക് ഒരെണ്ണം കൂടി അധികമായി ആരംഭിക്കാം.പട്ടികയിൽ ഇല്ലാത്ത കോളേജുകൾക്കും നിബന്ധനകൾ പാലിച്ച് രണ്ട് കോഴ്സുകൾ വീതം തുടങ്ങാം.തൊഴിൽ വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികളെ സജ്ജരാക്കാൻ ലക്ഷ്യമിട്ടാണ് നടപടി.

പുതിയ കോഴ്സുകൾ അനുവദിച്ച കോളേജുകൾ

 തിരുവനന്തപുരം ഗവ. വിമൻസ് കോളേജ്

അമ്പലപ്പുഴ ഗവ.കോളേജ്

ബ്രണ്ണൻ കോളേജ് തലശ്ശേരി

മാർ ഇവാനിയോസ് കോളേജ്

 ഫാത്തിമ മാതാ നാഷണൽ കോളേജ് കൊല്ലം

എസ്.ബി കോളേജ് ചങ്ങനാശ്ശേരി

എം.ഇ.എസ് പൊന്നാനി

നെഹ്റു കോളേജ് കാഞ്ഞങ്ങാട്

7​ ​പു​തി​യ​ ​ത​സ്തി​ക​കൾ സൃ​ഷ്ടി​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​വ​യ​നാ​ട് ​സെ​ന്റ് ​റെ​സ​ല്ലോ​സ് ​സ്പീ​ച്ച് ​ആ​ൻ​ഡ് ​ഹി​യ​റിം​ഗ് ​എ​ച്ച്.​എ​സ്.​എ​സി​ൽ​ 2026​-27​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷം​ ​മു​ത​ൽ​ ​ഏ​ഴ് ​പു​തി​യ​ ​ത​സ്തി​ക​ക​ൾ​ ​സൃ​ഷ്ടി​ക്കാ​ൻ​ ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​എ​ച്ച്.​എ​സ്.​എ​സ്.​ടി​ ​ഫി​സി​ക്‌​സ്,​ ​കെ​മി​സ്ട്രി,​ ​ഗ​ണി​തം,​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ്,​ ​ജൂ​നി​യ​ർ​ ​മ​ല​യാ​ളം,​ ​ജൂ​നി​യ​ർ​ ​ഇം​ഗ്ലീ​ഷ്,​ ​ലാ​ബ് ​അ​സി​സ്റ്റ​ന്റ് ​ത​സ്തി​ക​ക​ളി​ൽ​ ​സ്ഥി​രം​നി​യ​മ​നം​ ​ന​ട​ത്താ​ൻ​ ​മാ​നേ​ജ​ർ​ക്ക് ​അ​നു​മ​തി​ ​ന​ൽ​കി.​കേ​ൾ​വി​-​സം​സാ​ര​ ​പ​രി​മി​തി​യു​ള്ള​ ​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള​ ​ജി​ല്ല​യി​ലെ​ ​ഏ​ക​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളാ​ണി​ത്.​ 2014​ ​മു​ത​ൽ​ ​ക​മ്പ്യൂ​ട്ട​ർ​ ​സ​യ​ൻ​സ് ​ബാ​ച്ച് ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​അ​ദ്ധ്യാ​പ​ക​ർ​ ​ദി​വ​സ​ ​വേ​ത​ന​ത്തി​ലാ​യി​രു​ന്നു​ ​ജോ​ലി​ ​ചെ​യ്തി​രു​ന്ന​ത്.​ ​ഭൂ​രി​ഭാ​ഗ​വും​ ​എ​സ്.​സി​-​എ​സ്.​ടി​ ​വി​ഭാ​ഗ​ത്തി​ലു​ള്ള​ ​ഇ​വി​ട​ത്തെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പു​തി​യ​ ​തീ​രു​മാ​നം​ ​ആ​ശ്വാ​സ​മാ​കു​മെ​ന്ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.2010​-​ന് ​ശേ​ഷം​ ​ആ​ദ്യ​മാ​യി​ ​പ​രി​ഷ്‌​ക​രി​ച്ച​ ​കേ​ര​ള​ ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​റൂ​ൾ​സി​ന്റെ​ ​(​കെ.​ഇ.​ആ​ർ​)​ ​പു​തി​യ​ ​പ​തി​പ്പ് ​ഉ​ട​ൻ​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.​ 2026​ ​ഫെ​ബ്രു​വ​രി​ ​വ​രെ​യു​ള്ള​ ​ഭേ​ദ​ഗ​തി​ക​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ ​ക​ര​ട് ​പ​തി​പ്പി​ന് ​അം​ഗീ​കാ​രം​ ​ല​ഭി​ച്ചു.​ ​ഇം​ഗ്ലീ​ഷി​നൊ​പ്പം​ ​മ​ല​യാ​ളം​ ​പ​തി​പ്പും​ ​ല​ഭ്യ​മാ​കു​മെ​ന്നും​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു.

പ​തി​നാ​യി​രം​ ​ക​ർ​ഷ​ക​ർ​ക്ക് ​കൂ​ടി​ ​പെ​ൻ​ഷൻ

തി​രു​വ​ന​ന്ത​പു​രം​:​സം​സ്ഥാ​ന​ത്തെ​ 10,115​ ​പേ​ർ​ക്ക് ​കൂ​ടി​ 2000​രൂ​പ​യു​ടെ​ ​പ്ര​തി​മാ​സ​ ​ക​ർ​ഷ​ക​ ​പെ​ൻ​ഷ​ൻ​ ​ന​ൽ​കാ​ൻ​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നി​ച്ചു.​ഇ​തി​ന് 24.27​കോ​ടി​രൂ​പ​ ​അ​ധി​കം​ ​ചെ​ല​വാ​കും.​നി​ല​വി​ൽ​ 6,201​ക​ർ​ഷ​ക​ർ​ക്കാ​ണ് ​പെ​ൻ​ഷ​ൻ​ ​ന​ൽ​കു​ന്ന​ത്.​ഇ​നി​യു​ള്ള​ 2,225​പേ​രു​ടെ​ ​അ​പേ​ക്ഷ​ ​പ​രി​ശോ​ധി​ച്ച് ​തീ​ർ​പ്പാ​ക്കാ​ൻ​ ​കൃ​ഷി​ ​ഡ​യ​റ​ക്ട​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.