മറുപടി പറയണം
Sunday 15 March 2026 11:25 PM IST
പത്തനംതിട്ട: കോന്നി ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ ശോചനീയാവസ്ഥയും അപര്യാപ്തതകളും പട്ടികയാക്കി ഡോക്ടർ ഒ.പി വിഭാഗത്തിന് മുമ്പിൽ ഭിത്തിയിൽ ഒട്ടിച്ച സാഹചര്യത്തിൽ അപര്യാപ്തതകൾക്ക് ഉത്തരവാദികളായ മന്ത്രിയും, കോന്നി എം.എൽ.എ യും മറുപടി പറയണമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു. യു.ഡി.എഫ് സർക്കാരിന്റെ അഭിമാനമായി ആരംഭിച്ച കോന്നി മെഡിക്കൽ കോളേജിൽ ഇപ്പോഴുള്ളത് കെടുകാര്യസ്ഥതയും അരാജകത്വവുമാണെന്ന് പൊതുശസ്ത്രക്രിയാ വിഭാഗം മേധാവിയുടെ വെളിപ്പെടുത്തലോടെ കൂടുതൽ വ്യക്തമായിരിക്കുകയാണ്. കോൺഗ്രസിന്റെയും യു.ഡി.എഫി ന്റെയും നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.