റോഡ് ഉദ്ഘാടനം

Sunday 15 March 2026 11:26 PM IST

മണ്ണടി : ചെട്ടിയാരഴികത്ത് റോഡ് ചിറ്റയം ഗോപകുമാർ എംഎൽഎയുടെ ആസ്തിവികസന ഫണ്ടായ മുപ്പത്തിമൂന്ന് ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്നതിന്റെ ഉദ്ഘാടനം കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമാദേവിയുടെ അദ്ധ്യക്ഷതയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ഗ്രാമ - ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉഷാകുമാരി , അനിൽകുമാർ , സോമൻ . നേതാക്കളായ അരുൺ കെ.എസ് മണ്ണടി , അഡ്വ: എസ്.മനോജ്, എസ്.രാധാകൃഷ്ണൻ , ബാബു പനയ്ക്കലഴികത്ത് , മോഹന ചന്ദ്രകുറുപ്പ്, കെ.പി.സുധീർ , കെ.പത്മിനി അമ്മ എന്നിവർ സംസാരിച്ചു