മെഗാമേള
Sunday 15 March 2026 11:31 PM IST
കോന്നി: ടെലിഫോൺ എക്സ്ചേഞ്ച് 16 മുതൽ 21 വരെ കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ ഭാരത് നിധി പദ്ധതി മുഖേന കോന്നി, അരുവാപ്പുലം, വകയാർ, ഇളകൊള്ളൂർ, ഇളപ്പുപാറ, അട്ടച്ചാക്കൽ, ചെങ്ങറ, തണ്ണിത്തോട്, തേക്കുതോട്, ഐരവൺ, വട്ടക്കാവ് മേഖലയിലെ വീടുകളിലും സ്ഥാപനങ്ങളിലും 300 എം ബി പി എസ് വരെ വേഗതയുള്ള ഒപ്റ്റിക്കൽ ഫൈബർ കണക്ഷനും ഫാൻസി നമ്പർ ഉൾപ്പെടെ സൗജന്യ ഫോൺ കണക്ഷനും നൽകുന്നു. മോഡം ഇൻസ്റ്റലേഷൻ സൗജന്യമാണ്. കേന്ദ്ര, സംസ്ഥാന ഗവ: പൊതുമേഖലാ ജീവനക്കാർക്കും, വിരമിച്ചവർക്കും മാസവരിയിൽ 10 % ഇളവുണ്ട് . ഫോൺ: 9446620575.