വാർഷികം
Sunday 15 March 2026 11:32 PM IST
വി.കോട്ടയം:ഗവൺമെന്റ് എൽ പി സ്‌കൂൾ വാർഷികാഘോഷം പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീല അജി ഉദ്ഘാടനം ചെയ്തു.പിറ്റിഎ പ്രസിഡന്റ് രഞ്ജിനി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.വിനോദ്.കെ രാജു മുഖ്യ പ്രഭാഷണം നടത്തി.പ്രമാടം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലൂയിസ് പി സാമുവേൽ, കോന്നി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്മിത ജി നായർ ,വാർഡ് മെമ്പർ വിജയമ്മ , പ്രഥമാദ്ധ്യാപിക സൂസൻ ഏബ്രഹാം എസ്.എസ് ജി ചെയർമാൻ ജോസ് പനച്ചയ്ക്കൽ,എം.കെ വിജയൻ ,ശ്രീജ ഗോപാൽ,സ്‌കൂൾ ലീഡർ ശ്രീദേവ് എസ് നായർ എന്നിവർ പ്രസംഗിച്ചു.