വയനാട്ടിലെ മാനന്തവാടി ഗ്ളാമർ പട്ടികയിലേക്ക്

Monday 16 March 2026 12:55 AM IST
വയനാട്ടിലെ മാനന്തവാടി ഗ്ളാമർ പട്ടികയിലേക്ക്

കൽപ്പറ്റ: വയനാട് ജില്ലയിലെ മാനന്തവാടി മണ്ഡലത്തിന് പ്രത്യേകതകൾ ഏറെയാണ്. പട്ടികജാതി-വർഗ പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഇവിടെ ആറ് മാസം ബ്ളോക്ക് പഞ്ചായത്ത് മെമ്പറായി. തുടർന്ന് 2015ൽ എതിർ സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷ്മി തോൽപ്പിച്ച് കേളു നിയമസഭയിലെത്തി. 2021ലും ഇത് ആവർത്തിച്ചു. തുടർന്ന് മന്ത്രി പദവിയിലേക്കും.

മണ്ഡലത്തിലെ മാത്രമല്ല, വയനാട്ടിലെ എല്ലാ ജനങ്ങളുടെ മനസിൽ ഇടം കണ്ടെത്താനും കേളുവിനായി. ഇനി മൂന്നാം അങ്കത്തിന് കച്ച കെട്ടുകയാണ് കേളു. രാഷ്‌ട്രീയത്തിന് അതീതമായ ബന്ധം ഇതിനകം സമ്പാദിച്ച് കഴിഞ്ഞു. അതേസമയം, മാനന്തവാടി മണ്ഡലം പൊതുവെ യു.ഡി.എഫിന് അനുകൂലമാണ്. അവിടെയാണ് കേളു തിളങ്ങി നിൽക്കുന്നത്. ഇത്തവണ എതിരാളികൾ കേളുവിന്റെ തട്ടകമായ മാനന്തവാടി ബ്ളോക്ക് പഞ്ചായത്തിലാണ്.

മുൻ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ഇപ്പോൾ മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത് മെമ്പറുമായ ഉഷാ വിജയനോ, മുൻ ജില്ലാ പഞ്ചായത്ത് മെമ്പറും ഇപ്പോൾ മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ മീനാക്ഷി രാമനോ ആയിരിക്കും.

നിയമസഭയിലേക്ക് ജനപ്രതിനിധികളെ സംഭാവന ചെയ്യുന്ന ഇടമായി മാനന്തവാടി ബ്ളോക്ക് പഞ്ചായത്തിന് അങ്ങനെ ബഹുമതി കൈവന്നിരിക്കുകയാണ്. 15 വർഷം കേളു തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ മെമ്പറായിരുന്നു. പിന്നെ പത്ത് വർഷം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്. അതിന് ശേഷമാണ് ആറ് മാസത്തേക്ക് മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത് മെമ്പറായി കേളു എത്തുന്നത്. അവിടെ നിന്നാണ് നിയമസഭാ സാമാജികനായും മന്ത്രിയായും ഉയർന്നത്. എസ്റ്റേറ്റിലും കൂപ്പിലും കൂലി തൊഴിലാളിയായിരുന്നു കേളു. നല്ലൊരു കർഷകനും.

വയനാട്ടിൽ മൂന്ന് മണ്ഡലങ്ങൾ. കൽപ്പറ്റ,സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ യു.ഡി.എഫിലെ ടി.സിദ്ദീഖും ഐ.സി. ബാലകൃഷ്ണനുമാണ് ജനപ്രതിനിധികൾ. ഇവർ തന്നെ വീണ്ടും മത്സര രംഗത്ത് ഉണ്ടാകും. ഉരുൾ ദുരിത മേഖല ഉൾപ്പെട്ട കൽപ്പറ്റ മണ്ഡലത്തിലെ പോര് തീപാറും. അതേ പോലെ ഐ.സി.ബാലകൃഷ്ണൻ മത്സരിക്കുമെന്ന് കരുതുന്ന സുൽത്താൻ ബത്തേരിയിലെ മത്സരവും ശ്രദ്ധ നേടും.എം.എൻ.വിജയന്റെയും മകന്റെയും ആത്മഹത്യ അടക്കം ചർച്ചാ വിഷയമാകും.

മ​ണ്ഡ​ലം,​ ​ജ​യി​ച്ച​ ​സ്ഥാ​നാ​ർ​ത്ഥി,​ ​കി​ട്ടി​യ​ ​വോ​ട്ട്,​ ​എ​തി​ർ​ ​സ്ഥാ​നാ​ർ​ത്ഥി,​ ​ഭൂ​രി​പ​ക്ഷം

സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി....​ഐ.​സി.​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​(​കോ​ൺ​),81077,​ ​എം.​എ​സ്.​ ​വി​ശ്വ​നാ​ഥ​ൻ​(​സി.​പി.​എം​)69255,...11​ 822 മാ​ന​ന്ത​വാ​ടി.....​ഒ.​ആ​ർ.​ ​കേ​ളു​ ​(​സി.​പി.​എം​),72,536,​ ​പി.​കെ.​ജ​യ​ല​ക്ഷ്മി,​(​കോ​ൺ.​)63,254,..9282 ക​ൽ​പ്പ​റ്റ.....​അ​ഡ്വ​:​ടി.​സി​ദ്ദീ​ഖ് ​(​കോ​ൺ.​)​ 70,256,​എം.​വി.​ശ്രേ​യാം​സ് ​കു​മാ​ർ​ ​(​ആ​ർ.​ജെ.​ഡി​)​ 64,782,...5,470