പാലിയേറ്റീവ് കെയർ സൊസൈറ്റി ഉദ്ഘാടനം
നാദാപുരം: നന്മ മാത്രം ഉദ്ദേശിച്ച് തന്റെ ജീവിതം ഉഴിഞ്ഞു വെച്ച അസാധാരണ വ്യക്തിത്വമായിരുന്നു ഉമ്മൻചാണ്ടിയെന്ന് ഷാഫി പറമ്പിൽ എം.പി. പ്രസ്താവിച്ചു. അശരണരുടെയും കഷ്ടപ്പെടുന്നവരുടെയും മനസ് കണ്ടുപിടിക്കാനുള്ള കഴിവ് ഉമ്മൻചാണ്ടിക്ക് ഉണ്ടായിരുന്നെന്നും എം.പി. കൂട്ടിച്ചേർത്തു. കല്ലാച്ചിയിൽ പ്രവർത്തനമാരംഭിച്ച ഉമ്മൻചാണ്ടി സ്മാരക പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. കെ.എം. രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. കെ.എം.അഭിജിത്ത്, മോഹനൻ പാറക്കടവ്, വി.വി.റിനീഷ്, എ. റഹീം, സി.കെ. കാസിം, മൊയ്തു കോടികണ്ടി, കെ. ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.