ഫര്‍ണിച്ചറും കട്ടിലും വിതരണം
Monday 16 March 2026 12:57 AM IST
ഫറോക്ക് : 2025-2026 വാര്‍ഷിക പദ്ധതി പ്രകാരമുള്ള ഫറോക്ക് നഗരസഭയിലെ എസ്.സി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫര്‍ണിച്ചറും വയോജനങ്ങള്‍ക്കുള്ള കട്ടിലും ഫറോക്ക് നഗരസഭ ഡെപ്യുട്ടി ചെയര്‍പേഴ്‌സണ്‍ പി.കെ ഷബീറലി വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്തു. ഇ.കെ താഹിറ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ അബ്ദുല്‍ സലാം, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പ്രജിത, എം. മൊയ്തീന്‍കോയ, സബിത ഹബീബ്, കൗണ്‍സിലര്‍മാരായ ഷാജി പറശ്ശേരി, പ്രകാശന്‍ കറുതേടത്ത്, കെ.സി ശ്രീധരന്‍, സരസു കൊടമന, ബിന്ദു ഇ, ദിന്‍ഷി ദാസ്, പ്രബിഷ പയ്യേരി, സൂപ്രണ്ട് പ്രീത, ജെ.എച്ച്.ഐ ഷശിത എന്നിവർ പ്രസംഗിച്ചു.