വനിതാ ദിനാചരണം

Monday 16 March 2026 12:37 AM IST
വനിതാ ദിനാചരണം

കൊട്ടാരക്കര: ഭാരതീയ അഭിഭാഷക പരിഷത്ത് ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ വനിതാദിനാചരണം നടത്തി. പരിഷത്ത് ജില്ലാ പ്രസി‌ഡന്റ് പ്രൊഫ. ഡോ.സുമി അലക്സ് ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ.ജയലക്ഷ്മി അദ്ധ്യക്ഷയായി. ദേശീയ സമിതി അംഗം കീർത്തി സോളമൻ മുഖ്യ പ്രഭാഷണം നടത്തി. എൽ.ശ്രീദേവിയമ്മ, എം.ജെ.സോഫി, ടി.ജെ.ഗിരിജാകുമാരി, ശോഭനകുമാരിഅമ്മ, കെ.എസ്.ബിനു, എസ്.നിഷ, സബിത.ജി.നാഥ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന സമിതി അംഗം പി.ഉഷ, ജില്ലാ മഹിളാ സംയോജക പി.ആർ.രമ്യ, ആദ്യ.വി.ദത്ത് എന്നിവർ സംസാരിച്ചു