ജില്ലാ കർഷക സംഗമം
Monday 16 March 2026 12:38 AM IST
കൊട്ടാരക്കര: ദീർഘവീക്ഷണത്തോടെയുള്ള ധനകര്യ മാനേജ്മെന്റ് കേരളത്തെ അതിവേഗം വളർത്തിയെടുത്തുവെന്ന് അഖിലേന്ത്യാ കിസാൻസഭ ദേശീയ വൈസ് പ്രസിഡന്റ് ഇ.പി.ജയരാജൻ. ഇടതുപക്ഷ കർഷക സംഘടനകൾ സംഘടിപ്പിച്ച ജില്ലാ കർഷക സംഗമം കൊട്ടാരക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി കെ.എൻ.ബാലഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. കിസാൻസഭ ജില്ലാ സെക്രട്ടറി ലെനു ജമാൽ അദ്ധ്യക്ഷനായി. കർഷക സംഘം സംസ്ഥാന ജോ. സെക്രട്ടറി ജോർജ് മാത്യു, സംസ്ഥാന എക്സി. അംഗം എൻ.എസ്.പ്രസന്നകുമാർ, ജില്ലാ പ്രസിഡന്റ് ബിജു.കെ.മാത്യു തുടങ്ങിയവർ സംസാരിച്ചു.