അ​ന്തർദേ​ശീ​യ സെ​മി​നാർ

Monday 16 March 2026 12:41 AM IST
ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്​കൃ​ത സർ​വ​ക​ലാ​ശാ​ല പ​ന്മ​ന ക്യാ​മ്പ​സി​ലെ ഡോ.കെ.ബി ശെൽ​വ​മ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

കൊ​ല്ലം: എ​സ്.എൻ വ​നി​താ കോ​ളേ​ജി​ലെ അ​ന്തർ​ദേ​ശീ​യ സെ​മി​നാർ പ​ര​മ്പ​ര​യു​ടെ ഭാ​ഗ​മാ​യി മ​ല​യാ​ള​ വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന സെ​മി​നാ​റിൽ ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്​കൃ​ത സർ​വ​ക​ലാ​ശാ​ല പ​ന്മ​ന ക്യാ​മ്പ​സി​ലെ മ​ല​യാ​ള​ വി​ഭാ​ഗം പ്രൊ​ഫസർ ഡോ. കെ.ബി.ശെൽ​വ​മ​ണി 'സൈ​ബർ സാ​ഹി​ത്യം ചി​ല ന​വീ​ന വി​ചാ​ര​ങ്ങൾ ' എ​ന്ന വി​ഷ​യ​ത്തിൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ളേ​ജ് പ്രിൻ​സി​പ്പൽ ഇൻ ചാർ​ജ് പ്രൊ​ഫസർ ഡോ. എ.മ​ഞ്​ജു. അദ്ധ്യ​ക്ഷ​യായി. മ​ല​യാ​ള​വി​ഭാ​ഗം മേ​ധാ​വി ഡോ. വി.എ​സ്.ല​ക്ഷ്​മി സ്വാ​ഗ​തവും സെ​മി​നാർ കോ ​ഓർ​ഡി​നേ​റ്റർ ഡോ.നീ​ലി​മ ജ​യ​ദേ​വൻ ന​ന്ദിയും പ​റ​ഞ്ഞു.