മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ
Monday 16 March 2026 12:41 AM IST
ഓയൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കടയ്ക്കൽ കുമ്മിൾ വയലരികത്ത് വീട്ടിൽ മുഹമ്മദ് അനസാണ് (32) അറസ്റ്റിലായത്. 2025 ജൂണിലാണ് സംഭവം. സ്ഥാപനത്തിൽ നിന്ന് മാറിപ്പോയ പ്രതി പെരുമാന്തുറയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇവിടെ നിന്നാണ് പ്രതിയെ പിടികൂടിയത്. കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ കൗൺസലിംഗിന് ഹാജരാക്കിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. കൊട്ടാരക്കര ഡിവൈ.എസ്.പി എം.കെ.ബിനുകുമാറിന്റെ നിർദ്ദേശാനുസരണം
പൂയപ്പള്ളി ഇൻസ്‌പെക്ടർ എൽ.അനിൽകുമാർ, എസ്.ഐ എം.രജനീഷ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.