ലീഗിന്റെ പട്ടിക ഇന്ന്: കുഞ്ഞാലിക്കുട്ടി

Monday 16 March 2026 12:56 AM IST

ആലുവ: യു.ഡി.എഫിലെ സീറ്റു ചർച്ചകൾ സൗഹാർദ്ദപരമാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിന്റെ സ്ഥാനാർത്ഥിപ്പട്ടിക ഇന്നത്തെ ലീഗ് യോഗത്തിന് ശേഷം പ്രഖ്യാപിക്കും. ലീഗിന് സീറ്റ് കൂടുമോയെന്ന ചോദ്യത്തിന് ചിരിയായിരുന്നു മറുപടി. 27 എന്ന എണ്ണത്തിൽ കുറവുണ്ടാകില്ല. സീറ്റുകൾ മാറി മത്സരിക്കുമോയെന്ന കാര്യത്തിൽ പാർട്ടിയിൽ കൂടിയാലോചിച്ച ശേഷമാകും തീരുമാനമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.