പാലക്കാട് ഉൾപ്പെടെ 11 സ്വതന്ത്രർ: 81 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സി.പി.എം
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം 86 സീറ്റുകളിൽ മത്സരിക്കും. ഇതിൽ 75 ൽ പാർട്ടി സ്ഥാനാർത്ഥികളും, ബാക്കി 11 സീറ്റുകളിൽ സ്വതന്തരുമാണെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 81 സീറ്രുകളിലെ സ്ഥാനാർത്ഥികളുടെ ലിസ്റ്റ് ഇന്നലെ പ്രഖ്യാപിച്ചു. പാലക്കാട് ഉൾപ്പെടെ അഞ്ച് സീറ്റുകളിലെ സ്വതന്ത്ര സ്ഥാനാർത്ഥികളെ രണ്ട് ദിവസത്തിനകം
പ്രഖ്യാപിക്കും..
56 എം.എൽ.എമാർ മത്സര രംഗത്തുണ്ട്. പി.ബിയിൽ നിന്ന് പിണറായി മാത്രമാണ് മത്സരിക്കുന്നത്- ധർമ്മടത്ത് പേരാവൂരിൽ കെ.കെ.ശൈലജ മത്സരിക്കും. 9 മന്ത്രിമാരും മത്സരരംഗത്തുണ്ട്. സ്പീക്കർ എ.എൻ.ഷംസീറിനും എം.എം.മണിക്കും സീറ്റില്ല.
കേരള കോൺഗ്രസ് - എമ്മുമായി ചർച്ചകൾ നടക്കുന്നു. കോവളത്ത് ഉൾപ്പെടെ മറ്റ് ഘടകകക്ഷികളുടെ സീറ്റ് പാർട്ടി ഏറ്റെടുക്കില്ല. തിരുവനന്തപുരം സെൻട്രൽ സീറ്റിൽ, ആന്റണി രാജുവിന്റെ കേസിൽ വിധി വന്ന ശേഷം തീരുമാനിക്കും. ഇന്നാണ് വിധി .പാലക്കാട്, കൊടുവള്ളി, കോട്ടയ്ക്കൽ, കൊണ്ടോട്ടി, തിരൂർ സീറ്റുകളിലെ സ്വതന്ത്ര സ്ഥാനാർത്ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.
തിരുവനന്തപുരം:സി.പി.എം മത്സരിക്കുന്ന നിയമസഭാ മണ്ഡലങ്ങളും സ്ഥാനാർത്ഥികളും
ചുവടെ:
1. മഞ്ചേശ്വരം- കെ.ആർ. ജയാനന്ദ 2. ഉദുമ- സി.എച്ച് കുഞ്ഞമ്പു 3. തൃക്കരിപ്പൂർ- വി.പി.പി മുസ്തഫ 4. പയ്യന്നൂർ- ടി.ഐ. മധുസൂദനൻ 5. തളിപ്പറമ്പ് - പി.കെ. ശ്യാമള 6. അഴീക്കോട്- കെ.വി. സുമേഷ് 7. കല്ല്യാശ്ശേരി- എം.വിജിൻ 8. ധർമ്മടം- പിണറായി വിജയൻ 9. മട്ടന്നൂർ- വി.കെ. സനോജ് 10. പേരാവൂർ- കെ.കെ. ശൈലജ 11. തലശ്ശേരി- കാരായി രാജൻ 12. മാനന്തവാടി- ഒ.ആർ. കേളു 13. സുൽത്താൻബത്തേരി- എം.എസ്. വിശ്വനാഥൻ 14. കുറ്റ്യാടി- കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ 15. പേരാമ്പ്ര- ടി.പി. രാമകൃഷ്ണൻ 16. ബാലുശ്ശേരി- കെ.എം. സച്ചിൻദേവ് 17. കൊയിലാണ്ടി- കെ.ദാസൻ 18. കോഴിക്കോട് നോർത്ത്- തോട്ടത്തിൽ രവീന്ദ്രൻ 19. ബേപ്പൂർ- പി.എ. മുഹമ്മദ് റിയാസ് 20. തിരുവമ്പാടി- ലിന്റോ ജോസഫ് 21. പൊന്നാനി - എം.കെ.സക്കീർ 22. വണ്ടൂർ- ഡോ. കെ.കെ. ദാമോദരൻ മാസ്റ്റർ 23. പെരിന്തൽമണ്ണ- വി.പി. മുഹമ്മദ് ഹനീഫ 24. മങ്കട- എം.പി. അലവി 25. തൃത്താല- എം.ബി. രാജേഷ് 26. തരൂർ- പി.പി. സുമോദ് 27. ആലത്തൂർ- ടി.എം.ശശി 28. നെന്മാറ- കെ.പ്രേമൻ 29. ഷൊർണ്ണൂർ- പി. മമ്മിക്കുട്ടി 30. ഒറ്റപ്പാലം- കെ. പ്രേംകുമാർ 31. കോങ്ങാട്- കെ.ശാന്തകുമാരി 32. മലമ്പുഴ- എ. പ്രഭാകരൻ 33. കുന്നംകുളം- എ.സി. മൊയ്തീൻ 34. ചേലക്കര- യു.ആർ. പ്രദീപ് 35. മണലൂർ- സി. രവീന്ദ്രനാഥ് 36. ഗുരുവായൂർ- എൻ.കെ. അക്ബർ 37. പുതുക്കാട്- കെ.കെ. രാമചന്ദ്രൻ 38. ഇരിങ്ങാലക്കുട- ആർ. ബിന്ദു 39. വടക്കാഞ്ചേരി- സേവ്യർ ചിറ്റിലപ്പള്ളി 40. അങ്കമാലി- സാജു പോൾ 41. ആലുവ- എ.എം. ആരിഫ് 42. കുന്നത്തുനാട്- പി.വി. ശ്രീനിജിൻ 43. വൈപ്പിൻ- എം.ബി. ഷൈനി 44. കളമശ്ശേരി- പി. രാജീവ് 45. തൃക്കാക്കര- പുഷ്പാദാസ് 46. കൊച്ചി- കെ.ജെ. മാക്സി 47. തൃപ്പൂണിത്തുറ- കെ.എൻ. ഉണ്ണികൃഷ്ണൻ 48. കോതമംഗലം- ആന്റണി ജോൺ 49. ഉടുമ്പൻചോല- കെ.കെ. ജയചന്ദ്രൻ 50. ദേവികുളം- എ.രാജ 51. ഏറ്റുമാനൂർ- വി.എൻ. വാസവൻ 52. കോട്ടയം- കെ.അനിൽകുമാർ 53. പുതുപ്പള്ളി- കെ.എം.രാധാകൃഷ്ണൻ 54. അരൂർ- ദലീമ 55. ആലപ്പുഴ- പി.പി.ചിത്തരഞ്ജൻ 56. അമ്പലപ്പുഴ- എച്ച്. സലാം 57. കായംകുളം- യു.പ്രതിഭ 58. ചെങ്ങന്നൂർ- സജി ചെറിയാൻ 59. മാവേലിക്കര- എം.എസ്. അരുൺ കുമാർ 60. ആറന്മുള- വീണാ ജോർജ് 61. കോന്നി- കെ.യു. ജനീഷ്‌കുമാർ 62. കൊട്ടാരക്കര- കെ.എൻ. ബാലഗോപാൽ 63. കുണ്ടറ- എസ്.എൽ. സജികുമാർ 64. ഇരവിപുരം- എം. നൗഷാദ് 65. കൊല്ലം- എസ്. ജയമോഹൻ 66. വർക്കല- വി. ജോയി 67. ആറ്റിങ്ങൽ- ഒ.എസ്. അംബിക 68. വാമനപുരം- ഡി.കെ .മുരളി 69. കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രൻ 70. വട്ടിയൂർക്കാവ് - വി.കെ. പ്രശാന്ത് 71. നേമം- വി. ശിവൻകുട്ടി 72. കാട്ടാക്കട- ഐ.ബി. സതീഷ് 73. അരുവിക്കര- ജി. സ്റ്റീഫൻ 74. നെയ്യാറ്റിൻകര- കെ. ആൻസലൻ 75. പാറശ്ശാല- സി.കെ. ഹരീന്ദ്രൻ
സ്വതന്ത്രർ:
1. കുന്നമംഗലം- പി.ടി.എ. റഹീം 2. താനൂർ- വി. അബ്ദുറഹ്മാൻ 3. വേങ്ങര- മുഹമ്മദ് സബാഹ് കുണ്ടുകുഴിക്കൽ 4. നിലമ്പൂർ- യു. ഷറഫലി 5. തവന്നൂർ- കെ.ടി. ജലീൽ 6. ചവറ- സുജിത് വിജയൻ