തിരൂരങ്ങാടി നഗരസഭ ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയറുകള്‍ നല്‍കി
Monday 16 March 2026 2:07 AM IST
തിരൂരങ്ങാടി: ഭിന്നശേഷിക്കാര്‍ക്ക് നഗരസഭയും അലിംകോ യും ചേര്‍ന്ന് വിവിധ ഉപകരണങ്ങള്‍ നല്‍കുന്നു. ആദ്യ ഘട്ടമായി നേരത്തെ നടന്ന പരിശോധനാ ക്യാമ്പിന്റെ ഗുണഭോക്താക്കള്‍ക്കുള്ള ജോയ്സ്റ്റിക്ക് വീല്‍ചെയറുകളുടെ വിതരണോദ്ഘാടനം ചെയര്‍പേഴ്‌സണ്‍ സി.പി. ഹബീബ ബഷീര്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ എം. അബ്ദുറഹ്മാന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കല്ലുങ്ങല്‍, വി.വി. അബു, സി.പി. സുഹ്‌റാബി, റിഫ ഫത്താഹ്, സെക്രട്ടറി എം.വി. റംസി ഇസ്മായില്‍, മര്‍വ പ്രസംഗിച്ചു. കൂടുതല്‍ ഉപകരണങ്ങള്‍ ഉടന്‍ നല്‍കും.