മഴക്കാല പൂർവ്വ ശുചീകരണം:യോഗം ചേർന്നു
Monday 16 March 2026 2:12 AM IST
പൊന്നാനി : മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി പൊന്നാനി നഗരസഭയിൽ വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ചേർന്നു. വിദ്യാഭ്യാസം, പൊലീസ്, റവന്യൂ , ആരോഗ്യം, ആർ.ടി.ഒ , ഹരിത കർമ്മ സേന എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കാളികളായി. നഗരസഭ ചെയർപേഴ്സൺ സി.വി. സുധ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സി.പി. സക്കീർ, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ എം. എച്ച് ഷനൽ കുമാർ, ടി.കെ. മഷൂദ് , സൗദാമിനി, റീന പ്രകാശൻ, ഹസീന, ക്ലീൻ സിറ്റി മാനേജർ മോഹന ചന്ദ്രൻ , പി.എച്ച്.ഐ ബിജു ആനൂർ എന്നിവർ സംബന്ധിച്ചു