കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കണം

Tuesday 17 March 2026 12:57 AM IST

കൊച്ചി: ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട്, വനം വന്യജീവി നിയമ ഭേദഗതി എന്നിവ പൂർണമായും നടപ്പാക്കണമെന്ന് മാർത്തോമ്മാ സഭാ വികസനസംഘം കോട്ടയം കൊച്ചി ഭദ്രാസന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഭദ്രാസന വികാരി ജനറാൾ ഡോ. സാംസൺ എം. ജേക്കബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് സജീവ് തോമസ്, സെക്രട്ടറി കുരുവിള മാത്യൂസ്, ട്രഷറർ കോര കുര്യൻ, കേന്ദ്ര മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജോസി കുര്യൻ, എം.എസ്. റോയി, കേന്ദ്ര ജനറൽ കൗൺസിൽ അംഗങ്ങളായ രാജു ഏബ്രഹാം വെണ്ണിക്കുളം, ബിജു നൈനാൻ മരുതുംകുന്നേൽ തുടങ്ങിവർ പ്രസംഗിച്ചു.