കാറിൽ കഞ്ചാവ്: രണ്ട് പേർ കൂടി പിടിയിൽ
Tuesday 17 March 2026 12:48 AM IST
കിഴക്കമ്പലം: പുക്കാട്ടുപടി ഭാഗത്ത് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് നാല് കിലോയോളം കഞ്ചാവ് പിടികൂടിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. പുക്കാട്ടുപടി തൊഴുത്തിങ്ങപ്പറമ്പിൽ അഫ്‌ലു (25), ആലുവ മരോട്ടിക്കൽ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന മാളിയേക്കപ്പടി മംഗലത്ത് റോഷൻ കിരൺ (27) എന്നിവരെയാണ് തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയത്. കാറിലുണ്ടായിരുന്ന രണ്ടു പേരിൽ ഒരാളെ പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ആളൊഴിഞ്ഞ പറമ്പിൽ സൂക്ഷിച്ച കഞ്ചാവും കണ്ടെത്തിയിരുന്നു. കഞ്ചാവ് വില്പന നടത്തിയയാളും സഹായിയുമാണ് ഇപ്പോൾ പിടിയിലായത്. ഇൻസ്പെക്ടർ അരുൺകുമാർ, എസ്.ഐമാരായ സജീവ്, നൗഷാദ്, സി.പി.ഒമാരായ നൗഫൽ, കെ.എസ്. അനൂപ് തുടങ്ങിയവരുൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.