ചിറ്റൂരിൽ കൃഷ്ണൻകുട്ടിക്ക് പകരം വി മുരുകദാസ്,​ തിരുവല്ലയിൽ മാത്യു ടി തോമസ്,​ കോവളം സീറ്റിൽ സമവായമായില്ല

Monday 16 March 2026 7:15 PM IST

തിരുവനന്തപുരം : എൽ.ഡി.എഫ് ഘടകകക്ഷിയായ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ (ഐ.എസ്‌.ജെ.ഡി) നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ചിറ്റൂരിൽ കെ. കൃഷ്ണൻകുട്ടിക്ക് പകരം വി. മുരുകദാസ് മത്സരിക്കും. എറണാകുളത്ത് സാബു ജോർജ്,​ തിരുവല്ലയിൽ അഡ്വ. മാത്യു ടി. തോമസ് എന്നിവരാണ് മറ്റ് സ്ഥാനാർത്ഥികൾ. മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. തർക്കം നിലനിൽക്കുന്ന കോവളം സീറ്റിൽ സ്ഥാനാർത്ഥി പ്രഖ്യാപനം പിന്നീട് നടത്തും. കോവളം സീറ്റിൽ തർക്കമുണ്ടെന്നും പ്രശ്നങ്ങൾ ഇന്നുതന്നെ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും കെ. കൃഷ്ണൻകുട്ടി പറഞ്ഞു. നാളെത്തന്നെ കോവളത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, എലത്തൂരിൽ മന്ത്രി എ.കെ. ശശീന്ദ്രൻ തന്നെ മത്സരിക്കാൻ തീരുമാനമായി. കുട്ടനാട്ടിൽ നിലവിലെ എം.എൽ.എയായ തോമസ് കെ. തോമസ് തന്നെ മത്സരിക്കും. എൻ.സി.പിയുടെ സ്ഥാനാർത്ഥി പട്ടിക ശരത് പവാർ എൽ.ഡി.എഫ് കൺവീനർക്ക് കൈമാറി.