ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ എം വി ഗോവിന്ദന് പങ്കില്ല, ടി കെ ഗോവിന്ദൻ വർഗ വഞ്ചകനെന്ന് എം വി ജയരാജൻ
Monday 16 March 2026 7:44 PM IST
കണ്ണൂർ : തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട ടി,കെ. ഗോവിന്ദന്റെ വാദങ്ങളെ തള്ളി എം.വി.ജയരാജൻ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ എം.വി. ഗോവിന്ദന് പങ്കില്ലെന്ന് ജയരാജൻ പറഞ്ഞു. ടി.കെ. ഗോവിന്ദൻ വർഗ വഞ്ചകനെന്നും വർഗ വഞ്ചകനെതിരെ ജനം നിലപാട് എടുക്കുമെന്നും എം.വി. ജയരാജൻ പ്രതികരിച്ചു.
പാർട്ടി വിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദൻ തളിപ്പറമ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. യു.ഡി.എഫ് പിന്തുണ സ്വീകരിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു.