പ്രതിഷേധിച്ചു

Tuesday 17 March 2026 12:19 AM IST

പാലക്കാട്: ടി.ബി.റോഡ്, ടൗൺ ബസ് സ്റ്റാൻഡ് റോഡ്, ജി.ബി റോഡുകളെ ബന്ധിപ്പിക്കുന്ന യന്ത്രപ്പടി നിശ്ചലമായതിൽ ബ്ലോക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. പാലക്കാട് നഗരസഭയുടെ നേതൃത്വത്തിൽ ആറ് കോടി രൂപ ചെലവഴിച്ച് ജി.ബി റോഡിൽ പണിത യന്ത്രപ്പടി ചവിട്ട് പടിയായി പ്രവർത്തിക്കുന്നതിനെതിരെ പാലക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യന്ത്ര ഗോവണിയിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. പ്രതിഷേധ സമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.വി.സതീഷ് ഉദ്ഘാടനം ചെയ്തു. ട്രഷറർ ഹരിദാസ് മച്ചിങ്ങൽ അദ്ധ്യക്ഷനായി. നഗരസഭാ പാർലിമെന്ററി പാർട്ടി നേതാവ് ബി.മോഹൻ ബാബു, എം.പ്രശോഭ്, കെ.പ്രതിഭ, വി.ആറുമുഖൻ, സി.നിഖിൽ, ചന്ദ്രൻ യാക്കര, ലക്ഷ്മണൻ, എസ്‌.സേവ്യർ, എസ്.എം.താഹ എന്നിവർ പ്രസംഗിച്ചു.