യുദ്ധത്തിനെതിരെ ഫസ്റ്റ് ബെൽ

Tuesday 17 March 2026 1:26 AM IST

തോപ്പുംപടി: ലോകനാടക ദിനാചരണത്തോടനുബന്ധിച്ച് നാടക് കൊച്ചി മേഖലാ സമ്മേളനത്തിന്റെ ഭാഗമായി യുദ്ധത്തിനെതിരെ കൊട്ടും പാട്ടും വരയുടെയും 'ഫസ്റ്റ് ബെൽ" അരങ്ങേറി. തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന ഫസ്റ്റ് ബെൽ ചിത്രകാരൻ ടി.കെ. അനിൽ ഉദ്ഘാടനം ചെയ്തു. ജോസഫ് സുമിത് അദ്ധ്യക്ഷനായി. കൊച്ചിൻ ബാബു, അനീഷ് കണ്ണൻ, കെ.ജെ. ലിന്നസ്, ഫ്രാൻസീസ് ഈരവേലി, എൻ.ഇ. ഡയനേഷ്യസ്, ഡിക്സൻ പള്ളുരുത്തിക്കാരൻ, ഭാസി പനക്കൽ തുടങ്ങിയവർ സംസാരിച്ചു. ധന്യ ജിനേഷ്, നന്ദിനി ചന്ദ്രൻ, ഉണ്ണി കണ്ണമാലി, ഡെൻസൻ, വി.കെ. ബിജുകുമാർ, ബാബു തമ്പി കുമ്പളങ്ങി, തമ്പി കുതിരക്കൂർ, ലാലൻ പാട്ടുടയോൻ, കവിരാജ്, ഡിയോൺ, ഫ്രഡി ഡിക്രൂസ് തുടങ്ങിയവർ പങ്കെടുത്തു.