കെ.ജി.ഒ.എ ജില്ലാ സമ്മേളനം
Tuesday 17 March 2026 12:18 PM IST
കാഞ്ഞങ്ങാട്: ജനപക്ഷ ബദൽ നയങ്ങളുടെ തുടർച്ച ഉറപ്പുവരുത്തണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ കാസർകോട് ജില്ലാ സമ്മേളനം അഭ്യർത്ഥിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ജില്ലാ പ്രസിഡന്റ് മധു കരിമ്പിൽ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി കെ.വി രാഘവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രതിനിധി സമ്മേളനം എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. ഭാനുപ്രകാശ്, കെ.ജി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സിജി സോമരാജൻ, ഡോ. പി. ശ്രീദേവി, വി. ചന്ദ്രൻ സംസാരിച്ചു. ഭാരവാഹികൾ: ഡോ. സി.എസ് സുമേഷ് (പ്രസിഡന്റ്), പി.വി ആർജിത, ഡോ. വിക്രം കൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ), മധു കരിമ്പിൽ (സെക്രട്ടറി), കെ. രാജഗോപാലൻ, എം. രാജീവൻ (ജോയിന്റ് സെക്രട്ടറിമാർ), വൈശാഖ് ബാലൻ (ട്രഷറർ).