യു​ദ്ധ​ക്കെടുതിയിൽ റ​ബ​ർ

Tuesday 17 March 2026 12:36 AM IST

കോട്ടയം: പശ്ചിമേഷ്യയിലെ യുദ്ധം ആഭ്യന്തര റബർ വില പിടിച്ചുലക്കുന്നു. ആർ.എസ്. എസ് ഫോർ കിലോക്ക് 225 രൂപയിൽ നിന്ന് ഒരാഴ്ചക്കുള്ളിൽ 216 രൂപയിലേക്ക് താഴ്ന്നു. വ്യാപാരി വില 208രൂപയും ലാറ്റക്സ് 201രൂപയുമായി.

കടുത്ത വേനലിൽ ടാപ്പിംഗ് നിലച്ചതിനാൽ ഉത്പാദനം കുറഞ്ഞെങ്കിലും വ്യവസായികൾ യുദ്ധം മറയാക്കി ഷീറ്റുവില ഇടിച്ചു. ടയർ കമ്പനികളുടെ ഒത്താശയോടെ വിതരണക്കാരും ബ്രോക്കർമാരും ആഭ്യന്തര വിലകുറക്കാൻ കളിച്ചുവെന്ന് കർഷകർ ആരോപിക്കുന്നു. യുദ്ധം തുടരുന്നതിനാൽ വരും ദിവസങ്ങളിലും വില ഇടിയുമെന്ന ഭീതിയിലാണ് വിപണി .

അവധി വില

ടോക്കിയോ - 226 രൂപ

ചൈന - 218 രൂപ

############

കുരുമുളക് ലഭ്യത ഉയർന്നു

കുരുമുളക് വരവ് കൂടിയതോടെ വില കിലോക്ക് ഏഴ് രൂപ കുറഞ്ഞു. മസാല കമ്പനികൾക്കായി അന്തർ സംസ്ഥാന കമ്പനിക്കാർ സ്റ്റോക്ക് കൂട്ടിയതാണ് തിരിച്ചടിയായത്. കർണാടകയിലും തമിഴ്നാട്ടിലും വിളവെടുപ്പായതോടെ ഉത്തരേന്ത്യൻ കമ്പനികൾ അങ്ങോട്ടു നീങ്ങുകയാണ്.

കയറ്റുമതി നിരക്ക് (ടണ്ണിന്)

ഇന്ത്യ- 7950 ഡോളർ

ശ്രീലങ്ക- 6900 ഡോളർ

ഇന്തോനേഷ്യ- 7000 ഡോളർ

വിയറ്റ്നാം - 6600 ഡോളർ

ബ്രസീൽ -6000 ഡോളർ