തേക്ക് തടികളുടെ വിൽപന

Tuesday 17 March 2026 12:42 AM IST

കോന്നി : സർക്കാർ തടി ഡിപ്പോയിൽ തേക്ക് തടികളുടെ ചില്ലറ വിൽപന ഇന്ന് മുതൽ ആരംഭിക്കും. വീട് നിർമിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച അനുമതിപത്രം, കെട്ടിടത്തിന്റെ അംഗീകൃതപ്ലാൻ, സ്‌കെച്ച്, പാൻകാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയുടെ പകർപ്പ്, അഞ്ച് രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് എന്നിവ സഹിതം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെ ഡിപ്പോയിൽ നിന്ന് അഞ്ച് ക്യൂബിക് മീറ്റർ വരെ തടി വാങ്ങാം. ഫോൺ : 8547600530, 0475 2222617, 0468 2247927.