ഭിന്നശേഷീയം 2026 

Tuesday 17 March 2026 12:45 AM IST

പത്തനംതിട്ട : ഡിഫറന്റ്ലി ഏബിൾഡ് പേർസൺസ് ആൻഡ് പേരന്റ്സ് അസോസിയേഷൻ ഓഫ് കേരളയുടെ ഭിന്നശേഷീയം 2026 പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ രക്ഷാധികാരി സാമുവൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ അദ്ധ്യക്ഷ സിന്ധു അനിൽ ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണോദ്ഘാടനം നടത്തി. അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.സിയാദ്, കാർട്ടൂണിസ്റ്റ് ഷാജി മാത്യു, കെ.എം.രാജ, ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം രാജേഷ് ആക്ലേത്ത്, റ്റി.എസ്.തോമസ്, കെ.മന്മഥൻ നായർ, പി.ആർ.രാജീവ് കുമാർ, അനിത ആർ.പിള്ള എന്നിവർ പ്രസംഗിച്ചു.