നാടക അവാർഡ് കൊടുമൺ ഗോപാലകൃഷ്ണന്
Tuesday 17 March 2026 12:47 AM IST
പത്തനംതിട്ട : നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ഭാരത് ഭവൻ ഗ്രാമീണ അവാർഡ് നാടകകൃത്തും സംവിധായകനുമായ കൊടുമൺ ഗോപാലകൃഷ്ണന്. മെമ്പർ സെക്രട്ടറി ഡോ.പ്രമോദ് പയ്യന്നൂർ, വട്ടപ്പറമ്പിൽ പീതാംബരൻ, ഡോ.ബിയാട്രിക്സ് അലക്സിസ്, സുരേഷ് ബാബു ശ്രീസ്ഥ, മണികണ്ഠൻ പട്ടാമ്പി എന്നിവർ അടങ്ങിയ ജൂറി പാനലാണ് തിരഞ്ഞെടുത്തത്. 38 വർഷമായി കലാലയതീയേറ്റർ രംഗത്ത് നൽകിയ സമഗ്ര സംഭാവനകൾ മുൻ നിർത്തിയാണ് അംഗീകാരം. ലോക നാടക ദിനമായ 27ന് തിരുവനന്തപുരം ഭാരത് ഭവനിൽ അവാർഡ് നൽകും.