വിറകടുപ്പ് കൂട്ടി പ്രതിഷേധം
Tuesday 17 March 2026 12:48 AM IST
അടൂർ : പാചകവാതക ദൗർബല്യം പരിഹരിക്കുക, ഹോട്ടൽ റസ്റ്റോറന്റ് മേഖലകളിലെ പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നേതൃത്വത്തിൽ വിറകടുപ്പ് കൂട്ടി പ്രതിഷേധ സമരം നടത്തി. സി.പി.എം അടൂർ ഏരിയ സെക്രട്ടറി അഡ്വ.എസ്.മനോജ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മനോഹരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി റോഷൻ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. സി.രാജേന്ദ്രൻ, സജീവ് രാജധാനി, മറീന തോമസ്, ശ്രീജ സാബു, ബിജോയ് വിജയൻ, ബിജു സൗന്ദര്യ, നിഷാദ് സാഫർ, അഖിലം അബൂബക്കർ, സുനു ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.