പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുമ്പ് കുസാറ്റ് സിൻഡിക്കേറ്റിൽ തിരക്കിട്ട നാമനിർദ്ദേശം

Tuesday 17 March 2026 12:00 AM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിന് തൊട്ടുമുമ്പ് കൊച്ചി സർവകലാശാല (കുസാറ്റ്) സിൻഡിക്കേറ്റിലേക്ക് സർക്കാർ നടത്തിയ തിരക്കിട്ട നാമനിർദ്ദേശം വിവാദമാകുന്നു. ഞായറാഴ്ച വൈകിട്ട് പ്രത്യേക ഉത്തരവിറക്കിയാണ് സിൻഡിക്കേറ്റിലെ രണ്ട് സി.പി.എം അംഗങ്ങളെ രാജിവയ്പ്പിച്ച് പകരം രണ്ടുപേരെ നാമനിർദ്ദേശം ചെയ്തത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താസമ്മേളനം തുടങ്ങുന്നതിന് വെറും മൂന്ന് മിനിറ്റ് മുമ്പ്, അതായത് വൈകിട്ട് 3.52-നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് സർവകലാശാലയ്ക്ക് ഇ-മെയിൽ വഴി ലഭിച്ചത്. ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനായി അവധി ദിനമായിരുന്നിട്ടും സെക്രട്ടേറിയറ്റിലെ ഓഫീസ് തുറന്ന് പ്രവർത്തിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.

കോതമംഗലം മാർ അത്തനേഷ്യസ് എൻജിനിയറിംഗ് കോളേജിലെ അദ്ധ്യാപകനായ ഡോ. വിനോദ് കുമാർ ജേക്കബ്, കുസാറ്റിലെ അദ്ധ്യാപകനായ ഡോ. എ. കൈലാസനാഥ് എന്നിവരെയാണ് സിൻഡിക്കേറ്റിലേക്ക് പുതുതായി നാമനിർദ്ദേശം ചെയ്തത്.

സർക്കാർ ഉത്തരവിൽ സർവകലാശാല മേൽനടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും സിൻഡിക്കേറ്റ് അംഗമായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിന് വൈസ് ചാൻസലറുടെ അനുമതി ആവശ്യമാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ ഇനി സർവകലാശാല വിജ്ഞാപനം ഇറക്കിയാൽ അത് ചട്ടലംഘനമാകാൻ സാദ്ധ്യതയുണ്ട്.

നിശ്ചിത കാലയളവിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്ന സർവകലാശാല ഭരണസമിതി അംഗങ്ങളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി മാറ്റി നിയമിക്കുന്നതിലും സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അംഗമായിരിക്കെ ആരോപണവിധേയനായ അദ്ധ്യാപകനെ തിരക്കിട്ട് കുസാറ്റിലേക്ക് മാറ്റിയതിലും ദുരൂഹതയുണ്ടെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മിഷന് വിട്ടേക്കും

സർക്കാർ ഉത്തരവ് ലഭിച്ചെന്നും തുടർനടപടി തീരുമാനിച്ചിട്ടില്ലെന്നും സർവകലാശാലാ അധികൃതർ കേരളകൗമുദിയോട് പറഞ്ഞു. വിഷയം തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറണോയെന്ന് ആലോചിക്കും.

തി​ര.​ ​പ്ര​ഖ്യാ​പ​ന​ത്തി​ന് ​തൊ​ട്ട് മു​മ്പ് ​പ്രി​ൻ​സി​പ്പ​ൽ​ ​നി​യ​മ​നം

സി.​എ​സ്.​ഷാ​ല​റ്റ്

□​ഞാ​യ​റാ​ഴ്ച​യും​ ​സ​ജീ​വ​മാ​യി​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് തി​രു​വ​ന​ന്ത​പു​രം​:​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പെ​രു​മാ​റ്റ​ച്ച​ട്ടം​ ​വ​രു​ന്ന​തി​ന് ​തൊ​ട്ടു​മു​മ്പ് ​അ​ദ്ധ്യാ​പ​ക​ർ​ക്ക് ​സ്ഥാ​ന​ക്ക​യ​റ്റം​ ​ന​ൽ​കി​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വ് .​സ​ർ​ക്കാ​ർ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളു​ക​ളി​ലെ​ ​പ്രി​ൻ​സി​പ്പ​ൽ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് 113​ ​പേ​ർ​ക്ക് ​സ്ഥാ​ന​ക്ക​യ​റ്റം​ ​ന​ൽ​കി​ക്കൊ​ണ്ടാ​ണ് ​ഉ​ത്ത​ര​വ്.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​വി​ജ്ഞാ​പ​നം​ ​വ​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​പു​തി​യ​ ​നി​യ​മ​ന​ങ്ങ​ളും​ ​പ്ര​ഖ്യാ​പ​ന​ങ്ങ​ളും​ ​ന​ട​ത്തു​ന്ന​തി​ന് ​ത​ട​സ​മു​ണ്ടാ​കു​മെ​ന്ന​തി​നാ​ലാ​ണ് ​ഞാ​യ​റാ​ഴ്ച​ ​അ​വ​ധി​ ​ദി​ന​മാ​യി​രു​ന്നി​ട്ടും​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കി​യ​ത്.​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​ഡ​യ​റ​ക്ട​റു​ടെ​ ​ശു​പാ​ർ​ശ​ ​പ​രി​ഗ​ണി​ച്ച് 15​-​നാ​ണ് ​ഉ​ത്ത​ര​വ് ​പു​റ​ത്തി​റ​ങ്ങി​യ​ത്.​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​അ​ദ്ധ്യാ​പ​ക​രി​ൽ​ ​നി​ന്ന് 77​ ​പേ​ർ​ക്കും​ ​ഹൈ​സ്കൂ​ൾ​ ​ഹെ​ഡ്മാ​സ്റ്റ​ർ​മാ​രി​ൽ​ ​നി​ന്ന് 36​ ​പേ​ർ​ക്കു​മാ​ണ് ​പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യി​ ​പ്രൊ​മോ​ഷ​ൻ​ .​പു​തു​താ​യി​ ​നി​യ​മി​ത​രാ​കു​ന്ന​വ​ർ​ക്ക് 63,700​ ​രൂ​പ​ ​മു​ത​ൽ​ 1,23,700​ ​രൂ​പ​ ​വ​രെ​യു​ള്ള​ ​ഉ​യ​ർ​ന്ന​ ​ശ​മ്പ​ള​ ​നി​ര​ക്കി​ലാ​യി​രി​ക്കും​ ​നി​യ​മ​നം.​ ​നി​ല​വി​ലു​ള്ള​ ​ഒ​ഴി​വു​ക​ൾ​ക്ക് ​പു​റ​മെ,​ ​വ​രും​ ​മാ​സ​ങ്ങ​ളി​ൽ​ ​(​ഏ​പ്രി​ൽ,​ ​മേ​യ്,​ ​ജൂ​ൺ​)​ ​വി​ര​മി​ക്ക​ൽ​ ​മൂ​ലം​ ​ഉ​ണ്ടാ​കാ​നി​ട​യു​ള്ള​ ​ഒ​ഴി​വു​ക​ളി​ലേ​ക്കും​ ​അ​ദ്ധ്യാ​പ​ക​രെ​ ​മു​ൻ​കൂ​ട്ടി​ ​നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.​ ​ര​ണ്ട് ​അ​ദ്ധ്യാ​പ​ക​രെ​ഒ​ഴി​വാ​ക്കി​ഡി.​പി.​സി​ ​ത​യ്യാ​റാ​ക്കി​യ​ ​പ്രാ​ഥ​മി​ക​ ​പ​ട്ടി​ക​യി​ൽ​ ​ആ​വ​ശ്യ​മാ​യ​ ​അ​ദ്ധ്യാ​പ​ന​ ​പ​രി​ച​യ​മി​ല്ലെ​ന്ന് ​ക​ണ്ടെ​ത്തി​യ​തി​നെ​ ​തു​ട​ർ​ന്ന് ​ര​ണ്ട് ​ഹെ​ഡ്മാ​സ്റ്റ​ർ​മാ​രെ​ ​(​ശ​ശി​ധ​ര​ൻ​ ​പി​ള്ള,​ ​ജെ.​എം.​ ​ഫ്രീ​ഡ​ ​മേ​രി​)​ ​അ​വ​സാ​ന​ ​നി​മി​ഷം​ ​ഒ​ഴി​വാ​ക്കി.​ ​ഇ​വ​രു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​സ​ർ​ക്കാ​ർ​ ​പി​ന്നീ​ട് ​വി​ശ​ദ​മാ​യ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​ ​തീ​രു​മാ​ന​മെ​ടു​ക്കും.​ ​ക​ന്ന​ഡ,​ ​സം​സ്കൃ​തം​ ​എ​ന്നീ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​നി​ല​വി​ൽ​ ​ഒ​ഴി​വു​ക​ൾ​ ​ഇ​ല്ലാ​ത്ത​തി​നാ​ൽ​ ​ഈ​ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കു​ള്ള​ ​പ്ര​ത്യേ​ക​ ​ഉ​ത്ത​ര​വ് ​പു​റ​ത്തി​റ​ക്കും.