സംസ്ഥാനത്ത് 20 വരെ നേരിയ മഴയ്ക്ക് സാദ്ധ്യത

Tuesday 17 March 2026 1:17 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 20 വരെ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അറബിക്കടലിലെ ഇരട്ട ചകവ്രാതച്ചുഴി, ബംഗാൾ ഉൾക്കടലിൽ കന്യാകുമാരി വരെ നീളുന്ന ന്യൂനമർദ്ദ പാത്തി എന്നിവയുടെ സ്വാധീനമാണ് മഴ സാദ്ധ്യത വർദ്ധിപ്പിക്കുന്നത്. പകൽ സമയത്തെ ഉയർന്ന ചൂട് എല്ലാ ജില്ലകളിലും തുടരുന്നു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാടും പുനലൂരുമാണ് (37 ഡിഗ്രി) ഇന്നലെ ഉയർന്ന താപനില രേഖപ്പെടുത്തിയത്.