റോഡ് നവീകരണ പ്രവർത്തി ഉദ്ഘാടനം
Tuesday 17 March 2026 12:23 AM IST
കൊടുവള്ളി: കാപ്പാട്–തുഷാരഗിരി–അടിവാരം റോഡിലെ കൊടുവള്ളി മുതൽ ഓമശ്ശേരി വരെയുള്ള ഭാഗം നവീകരണ പ്രവൃത്തിയും നടമ്മൽക്കടവ് പാലം നിർമ്മാണ പ്രവൃത്തിയും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. ഡോ. എം.കെ. മുനീർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കൊടുവള്ളി മുനിസിപ്പൽ ചെയർപേഴ്സൺ സഫീന ഷമീർ, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗദ, ഡെപ്യൂട്ടി ചെയർപേഴ്സൺ കെ.കെ.എ. കാദർ, ബ്ലോക്ക് മെമ്പർ പി.വി. സാദിക്ക്, അബൂലൈസ്, പി.പി. മൊയ്തീൻകുട്ടി, മുനവർ പുനത്തിൽ, ഷാഹീന റഹ്മത്ത്, മിനി ദാസൻ, പി.സി. റാഷിദ്, ഷബ്നാ സുനീർ, അസൈനാർ, യു.കെ. അബൂബക്കർ, ഷറഫു പ്രാവിൽ, എൻ.കെ. സിദ്ധീഖ്, മിന്നത്ത് റഷീദ്, സൈനുദ്ധീൻ കൊളുത്താക്കര, ജാബിർ, ബുഷ്റ, സഫ്ന മാളിക്കണ്ടി എന്നിവർ പങ്കെടുത്തു.