ആന്റണി രാജു തൊണ്ടിമുതൽ കേസിൽ വിധി ഇന്ന്
Tuesday 17 March 2026 1:50 AM IST
കൊച്ചി: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിനെ കുറ്റക്കാരനായി കണ്ടെത്തിയത് മരവിപ്പിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സി. ജയചന്ദ്രന്റെ ബെഞ്ച് ഉച്ചയ്‌ക്ക് രണ്ടിനാണ് ഉത്തരവ് പുറപ്പെടുവിക്കുക. കുറ്റക്കാരനായി കണ്ടെത്തിയത് മരവിപ്പിച്ചാൽ മാത്രമേ ആന്റണി രാജുവിന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുളള വിലക്ക് നീങ്ങൂ. രാഷ്ട്രീയ ജീവിതം തകർക്കാൻ കെട്ടിച്ചമച്ച കേസാണെന്നാണ് ആന്റണി രാജുവിന്റെ വാദം. കുറ്റക്കാരനായി കണ്ടെത്തിയ മജിസ്ട്രേറ്റ് കോടതി വിധി മരവിപ്പിക്കണമെന്ന ആവശ്യം തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നിഷേധിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.