ഗോവിന്ദൻ വർഗ വഞ്ചകൻ: എം.വി. ജയരാജൻ
Tuesday 17 March 2026 12:01 AM IST
കണ്ണൂർ: സി.പി.എം വിട്ട് തളിപ്പറമ്പ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറെടുക്കുന്ന കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.കെ. ഗോവിന്ദനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി. ജയരാജൻ. ടി.കെ. ഗോവിന്ദൻ വർഗ വഞ്ചകൻ മാത്രമല്ല, യു.ഡി.എഫ് പിന്തുണ സ്വീകരിക്കാൻ തയ്യാറെന്ന് പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ വഞ്ചകനുമായി. 60 വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ തന്നെ വളർത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടിയോട് ഇത്തരമൊരു വഞ്ചന കാണിക്കരുതായിരുന്നു. ഇത്തരം വഞ്ചകരെ ജനം തിരിച്ചറിയും. പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഒരു പങ്കുമില്ല. പാർട്ടി തീരുമാനമാണ്.