കടൽഭിത്തി നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം

Tuesday 17 March 2026 12:15 AM IST
i

കൊയിലാണ്ടി: കടൽഭിത്തി നിർമ്മാണ പ്രവൃത്തി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. നിലവിൽ കടൽഭിത്തിയില്ലാത്ത ഭാഗത്ത് 310 മീറ്റർ കടൽഭിത്തി നിർമ്മാണവും 360 മീറ്റർ പുനർനിർമ്മാണവുമടങ്ങുന്നതാണ് പദ്ധതി . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വനി ഷിനിലേഷ് , പഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ് , കെ ദാസൻ, വി.കെ വിപിൻദാസ് , പി സത്യൻ , എൻ .വി ബിനേഷ് , പി ബാബുരാജ് , മുരളീധരൻ തോറോത്ത് , അവിണേരി ശങ്കരൻ എന്നിവർ പ്രസംഗിച്ചു . എൻജിനിയർമാരായ ഗിരീഷ് കുമാർ യു.കെ , രഞ്ജിത്ത് , പ്രബീഷ് തുടങ്ങിയവർ പങ്കെടുത്തു.