രവി നായരുടെ ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി
Tuesday 17 March 2026 12:22 AM IST
ന്യൂഡൽഹി: അദാനി കമ്പനിയെ സൂചിപ്പിച്ച് വാർത്ത നൽകിയ മാദ്ധ്യമപ്രവർത്തകൻ രവി നായരുടെ ഹർജിയിൽ ഇടപെടാതെ സുപ്രീംകോടതി. അറസ്റ്റ് തടയാനും തയ്യാറായില്ല. ഗുജറാത്ത് ക്രൈംബ്രാഞ്ച് നൽകിയ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മാദ്ധ്യമപ്രവർത്തകൻ ഹർജി നൽകിയത്. എന്നാൽ,ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കാൻ ജസ്റ്റിസുമാരായ വിക്രംനാഥ്,സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. കഴിഞ്ഞവർഷം വാഷിംഗ്ടൺ പോസ്റ്റിലാണ് വിവാദ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിയങ്കരനായ വ്യക്തിയെ സഹായിക്കാൻ ഇന്ത്യ വൻ സാമ്പത്തികപദ്ധതി തയ്യാറാക്കിയെന്നായിരുന്നു റിപ്പോർട്ടിലെ ഉള്ളടക്കം.