ഓപ്പറേഷൻ ഡി ഹണ്ട്: 44 പേ‌ർ അറസ്റ്റിൽ

Tuesday 17 March 2026 12:23 AM IST

തിരുവനന്തപുരം: ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി 15ന് സംസ്ഥാന വ്യാപകമായി നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്ന 1277 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്നുകഃ കൈവശം വച്ചതിന് 40 കേസുകൾ രജിസ്റ്റർ ചെയ്തു. 44 പേരാണ് അറസ്റ്റിലായത്. എം.ഡി.എം.എ (0.31 കി. ഗ്രാം), കഞ്ചാവ് (1.74 കി. ഗ്രാം), കഞ്ചാവ് ബീഡി (26 എണ്ണം) എന്നിവ ഇവരിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു.