തിരഞ്ഞെടുപ്പ് 23ന്

Tuesday 17 March 2026 12:29 AM IST

ഓച്ചിറ: ഓച്ചിറ പരബ്രഹ്മക്ഷേത്ര ഭരണസമിതി, രക്ഷാധികാരി തിരഞ്ഞെടുപ്പ് പത്രിക പിൻവലിക്കുന്നതിനുള്ള അവസാന ദിവസം കഴിഞ്ഞതോടെ മത്സരരംഗത്ത് അവശേഷിക്കുന്നത് മൂന്ന് സ്ഥാനാർത്ഥികൾ. ക്ഷേത്ര ഭരണസമിതി മുൻ സെക്രട്ടറി അഡ്വ. കെ.ഗോപിനാഥൻ, പി.രത്നകുമാർ, സജു ഇടയ്ക്കാട് എന്നിവർ 23ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ രക്ഷാധികാരി സ്ഥാനത്തേക്ക് മത്സരിക്കും. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകൾപെട്ട 52 കരകളിൽ നിന്ന് സമുദായ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട 277 പൊതുഭരണസമിതി അംഗങ്ങൾ വോട്ട് ചെയ്യും. തിരഞ്ഞെടുപ്പ് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ പരബ്രഹ്മക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും.