അടുപ്പുകൂട്ടി സമരം

Tuesday 17 March 2026 12:30 AM IST

കൊല്ലം: കേരള സംസ്ഥാന വ്യപാരി വ്യവസായി സമിതി കൊല്ലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ അടുപ്പ് കൂട്ടി സമരം നടത്തി. പാചക വാതക ലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. സി.ഐ.ടി.യു ജില്ലാ ആക്ടിംഗ് സെക്രട്ടറി എ.എം. ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സുനിൽ പനയറ അദ്ധ്യക്ഷത വഹിച്ചു. സമിതി ജില്ലാ സെക്രട്ടറി മഞ്ജു സുനിൽ, ഏരിയ സെക്രട്ടറി കമാൽ പിഞ്ഞാണിക്കട എന്നിവർ സംസാരിച്ചു. മുജീബ് റഹ്മാൻ സ്വാഗതവും ഷെറഫുദീൻ നന്ദിയും പറഞ്ഞു.