ഹിന്ദു അവകാശ സംരക്ഷണ യാത്ര 

Tuesday 17 March 2026 3:02 AM IST

തിരുവനന്തപുരം: ഹിന്ദു സമൂഹം നേരിടുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ചും അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും ഹിന്ദു രക്ഷാസമിതിയുടെ നേതൃത്വത്തിൽ18, 19 തീയതികളിൽ 'ഹിന്ദു അവകാശ സംരക്ഷണ യാത്ര' സംഘടിപ്പിക്കുന്നു.

18-ന് ഓച്ചിറ പരബ്രഹ്മ ക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര 19-ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമാപിക്കും. ആദ്ധ്യാത്മികവും രാഷ്ട്രീയവും വിദ്യാഭ്യാസപരവുമായ മേഖലകളിൽ ഹിന്ദു സമൂഹം നേരിടുന്ന അവഗണനകൾക്കെതിരെ ശബ്ദമുയർത്തുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.

മതേതരത്വത്തിന്റെ മറവിൽ സനാതന ധർമ്മത്തെയും ഹിന്ദു ആചാരങ്ങളെയും ഇല്ലാതാക്കാൻ ശ്രമിക്കുന്ന നീക്കങ്ങളെ ജനാധിപത്യപരമായി പ്രതിരോധിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. യാത്രയ്ക്ക് യജ്ഞാചാര്യൻ മാത്രാ സുന്ദരേശൻ നേതൃത്വം നൽകും.

ഹിന്ദു രക്ഷാസമിതി സംസ്ഥാന പ്രസിഡന്റ് ഹരിദാസ് മഹാദേവ്, ജനറൽ കൺവീനർ സിന്ധു കല്ലുപുറം, കൺവീനർ ശ്രീജേഷ് മൂവാറ്റുപുഴ, കോ-ഓർഡിനേറ്റർ എം. മോഹനൻ പിള്ള തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.