ഫോട്ടോ അനാച്ഛാദനം

Tuesday 17 March 2026 2:25 AM IST

മലപ്പുറം : കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ആയിരുന്ന വി. കണ്ണൻകുട്ടി പണിക്കരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. കെ.എസ്.എസ്.പി.യു സംസ്ഥാന സെക്രട്ടറി സി.ജി. താരാനാഥനാണ് അനാച്ഛാദനം നിർവ്വഹിച്ചത്. രക്ഷാധികാരി കുഞ്ഞുണ്ണിനായർ അനുസ്മരണം നടത്തി. കണ്ണൻകുട്ടി പണിക്കരുടെ മകൻ വി. ജ്യോതിഷ് സംസാരിച്ചു. സെക്രട്ടറി ടി.കെ. നാരായണൻ , സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ദേവകി, എം.കെ. ദേവകി, ജില്ലാ പ്രസിഡന്റ് എൽ.ജെ. ആന്റണി, ജോ. സെക്രട്ടറി ഡോ. കെ.ടി.അലി അസ്‌കർ, ജില്ലാ വൈസ് പ്രസിഡന്റ് എ.പി. പത്മിനി പ്രസംഗിച്ചു.