തവനൂരിൽ ജലീലിനെതിരെ കോൺഗ്രസോ ലീഗോ

Tuesday 17 March 2026 2:28 AM IST

പൊ​ന്നാ​നി​:​ ​ഇ​ട​തു​സ്വ​ത​ന്ത്ര​നാ​യി​ ​കെ.​ടി.​ ​ജ​ലീ​ൽ​ ​വീ​ണ്ടും​ ​ത​വ​നൂ​രി​ലെ​ത്തു​ന്ന​തോ​ടെ​ ​ഇ​ത്ത​വ​ണ​യും​ ​തീ​പാ​റും​ ​മ​ത്സ​രം​ ​ഉ​റ​പ്പാ​യി.​ ​കോ​ൺ​ഗ്ര​സ് ​സ്ഥാ​നാ​ർ​ത്ഥി​യെ​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും​ ​ഡി.​സി.​സി​ ​പ്ര​സി​ഡ​ന്റ് വി.എ​സ്.​ ​ജോ​യി​ ​മ​ത്സ​ര​രം​ഗ​ത്തെ​ത്തു​മെ​ന്നാ​ണ​റി​യു​ന്ന​ത്. പി.​ടി.​ ​അ​ജ​യ്‌​മോ​ഹ​ന്റെ​ ​പേ​രും​ ​പ​രി​ഗ​ണ​ന​യി​ലു​ണ്ട്.​ ​അ​തേ​സ​മ​യം, തി​രു​വാ​മ്പാ​ടി കോ​ൺ​ഗ്ര​സി​ന് വി​ട്ടു​കൊ​ടു​ത്ത് ത​വ​നൂ​രി​ൽ​ ​മ​ത്സ​രി​ക്കു​ക​യെ​ന്ന​ ​അ​വ​സാ​ന​ ​വ​ട്ട​ ​നീ​ക്കു​പോ​ക്കു​കൾ ന​ട​ന്നാ​ൽ​ ​ജോ​യ് ​തി​രു​വാ​മ്പാ​ടി​യി​ലാ​വും മ​ത്സ​രി​ക്കു​ക. ത​വ​നൂ​രി​ൽ​ ​ലീ​ഗ് ​സ്ഥാ​നാ​ർ​ത്ഥി​ ​മ​ത്സ​രി​ക്കാൻ വ​ഴി​യൊ​രു​ങ്ങും.ത​വ​നൂ​ർ​ ​മ​ണ്ഡ​ലം​ ​രൂ​പീ​ക​രി​ക്ക​പ്പെ​ട്ട​ ​കാ​ലം​ ​മു​ത​ൽ​ ​ക​ഴി​ഞ്ഞ​ ​മൂ​ന്നു​ ​ത​വ​ണ​യും​ ​ഇ​ട​തു​ ​സ്വ​ത​ന്ത്ര​നാ​യി​ ​ഡോ.​ ​കെ.​ടി.​ ​ജ​ലീ​ലാ​ണ് ​വി​ജ​യി​ച്ചി​ട്ടു​ള്ള​ത്.ഇ​ത്ത​വ​ണ​ ​ഒ​രു​ ​ഘ​ട്ട​ത്തി​ൽ​ ​വി.​ ​പി.​ ​സാ​നു​വി​നെ​ ​പോ​ലു​ള്ള​ ​യു​വ​ ​നി​ര​യെ​ ​ത​വ​നൂ​രി​ലി​റ​ക്കാൻ ആ​ലോ​ച​ന​യു​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാൽ നി​ർ​ണാ​യ​ക​ ​പോ​രാ​ട്ട​ത്തി​ൽ​ ​പ​രീ​ക്ഷ​ണം​ ​വേ​ണ്ടെ​ന്ന​ ​തീ​രു​മാ​ന​ത്തി​ലേ​ക്ക് ​സി.​പി.​എം എ​ത്തു​ക​യാ​യി​രു​ന്നു. ലീ​ഗി​ന്റെ​ ​കൈ​യി​ലു​ള്ള​ ​തി​രു​വ​മ്പാ​ടി​ ​സീ​റ്റ് ​പ​ട്ടാ​മ്പി​യു​മാ​യി​ ​വ​ച്ചു​മാ​റാ​നു​ള്ള​ ​നീ​ക്കം​ ​പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ​ത​വ​നൂ​രി​ൽ​ ​ജോ​യി​യു​ടെ​ ​പേ​രി​ന് ​പ്രാ​മു​ഖ്യം​ ​കി​ട്ടി​യ​ത്.​ ​തി​രു​വ​മ്പാ​ടി​ ​സീ​റ്റു​ം തവനൂരും വച്ചുമാറാനുള്ള ചർച്ച ഫലവത്തായാൽ ലീ​ഗ്സ്ഥാ​നാ​ർ​ത്ഥി​യും​ ​ജ​ലീ​ലും​ ​ത​മ്മി​ൽ​ ​നേ​രി​ട്ടു​ള്ള​ ​പോ​രാ​ട്ട​ത്തി​ന് ​വ​ഴി​യൊ​രു​ങ്ങും. ത​ദ്ദേ​ശ​തി​ര​ഞ്ഞെ​ടു​പ്പിൽല​ഭി​ച്ച​ ​മി​ക​ച്ച വി​ജ​യം കോ​ൺ​ഗ്ര​സി​ന് ​വ​ലി​യ​ ​പ്ര​തീ​ക്ഷ​യാ​ണ് ത​വ​നൂ​രി​ലും​ ​പൊ​ന്നാ​നി​യി​ലും ന​ൽ​കു​ന്ന​ത്. ഇ​ത്ത​വണ ഇ​രു​മ​ണ്ഡ​ല​ങ്ങ​ളും പി​ടി​ച്ച​ട​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യി​ലാ​ണ് പാ​‌​ർ​ട്ടി​ ​പോ​രി​നി​റ​ങ്ങു​ക.​ ​അ​തേ​സ​മ​യം സ്ഥാ​നാ​ർ​ത്ഥി​ക​ളെ നേ​ര​ത്തെ ത​ന്നെ പ്ര​ഖ്യാ​പി​ച്ച് സി.​പി.​എം പ്ര​ചാ​ര​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

സന്ദീപിന് വിനയായത് ബി.ജെ.പി

സ​ന്ദീ​പ് ​വാ​ര്യ​രു​ടെ​ ​പേ​ര് ​ത​വ​നൂ​രി​ൽ​ ​ഉ​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും ബി.​ജെ.​പി​ക്ക് ​നി​ർ​ണ്ണാ​യ​ക​ ​വോ​ട്ടു​ക​ളു​ള്ള​ ​ഇ​വി​ടെ സ​ന്ദീ​പി​നെ​ ​തോ​ൽ​പ്പി​ക്കാൻ ബി.​ജെ.​പി വോ​ട്ട് ​മ​റി​ക്കു​മെ​ന്ന ഭ​യം തി​രി​ച്ച​ടി​യാ​യി.

ജോ​യി​ക്കൊ​പ്പം​ ​ത​ന്നെ​ ​പ​റ​ഞ്ഞു​ ​കേ​ൾ​ക്കു​ന്ന​ ​പേ​രാ​ണ് ​പി.​ടി.​ ​അ​ജ​യ്‌​മോ​ഹ​ന്റേ​ത്.​ ​പ്രാ​ദേ​ശി​ക​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​പി​ന്തു​ണ​യും​ ​അ​ജ​യ് ​മോ​ഹ​ന് ​ല​ഭി​ച്ചി​രു​ന്നു.

നി​ല​മ്പൂ​ർ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ആ​ര്യാ​ട​ൻ​ ​ഷൗ​ക്ക​ത്തി​നെ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​ക്കു​ക​യെ​ന്ന പാ​ർ​ട്ടി​ ​തീ​രു​മാ​ന​ത്തി​നൊ​പ്പം നി​ന്ന​ ​വി.​എ​സ്.​ ​ജോ​യി​ക്ക് ഇ​ത്ത​വ​ണ​ ​മ​ത്സ​രി​ക്കാ​ൻ​ ​അ​വ​സ​രം​ ​കൊ​ടു​ക്ക​ണ​മെ​ന്ന​ ​ശ​ക്ത​മായ അ​ഭി​പ്രാ​യമുയരുകയായിരുന്നു