ഭക്ഷ്യകിറ്റുകൾ കൈമാറി   

Tuesday 17 March 2026 2:29 AM IST

വളാഞ്ചേരി: വളാഞ്ചേരി ഗേൾസ് എച്ച്.എസ്.എസിൽ നടപ്പിലാക്കുന്ന കരുതൽ പദ്ധതിയിലേക്ക് ജെ.സി.ഐ വളാഞ്ചേരി റോയൽസ് ഭക്ഷ്യകിറ്റുകൾ കൈമാറി. സാമ്പത്തികമായി പ്രയാസം നേരിടുന്ന വിദ്യാർത്ഥികൾക്ക് ഭക്ഷ്യക്കിറ്റ് നൽകുന്ന പദ്ധതിയാണ് 'കരുതൽ' .ജെ.സി.ഐ വളാഞ്ചേരി റോയൽസ് പ്രസിഡന്റ് നിധിൻ നാരായണിൽ നിന്നും പ്രധാനാദ്ധ്യാപകൻ സുരേഷ് പൂവാട്ടുമീത്തൽ ഭക്ഷ്യക്കിറ്റ് ഏറ്റുവാങ്ങി. സെക്രട്ടറി മുഹമ്മദ് ഫാസിൽ, മുൻ പ്രസിഡന്റ് നിധീഷ് കുമാർ, ടി.കെ. അമ്പിളി, കെ.എം. ശ്രീജ, കെ. പ്രദീപ്, എം. സക്കറിയ എന്നിവർ സംബന്ധിച്ചു.