ട്വന്റി 20ക്ക് നാല് സ്ഥാനാർത്ഥികൾ കൂടി

Tuesday 17 March 2026 3:21 PM IST

കൊച്ചി: എൻ.ഡി.എ ഘടകകക്ഷിയായ ട്വന്റി 20 അഡ്വ. ചാർളി പോൾ (ചാലക്കുടി), ഡോ.വർഗീസ് ജോർജ് (കൊടുങ്ങല്ലൂർ), ജിബി അബ്രാഹം (പിറവം), തോമസ് കെ. സാമുവൽ (റാന്നി) എന്നിവരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു. അഭിഭാഷകനായ ചാർളി പോൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചാലക്കുടിയിൽ ട്വന്റി 20 സ്ഥാനാർത്ഥിയായിരുന്നു. സിറോ മലബാർസഭയുടെ പി.ആർ.സമിതി അംഗം, കാത്തലിക്ക് കൗൺസിൽ ഒഫ് ഇന്ത്യ അംഗം തുടങ്ങി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരുമകൻ ഡോ.വർഗീസ് ജോർജ് എൻജിനിയറിംഗ്, മാനേജ്‌മെന്റ് മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ട്വന്റി 20യുടെ കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റാണ്. പാർട്ടിയുടെ കുന്നത്തുനാട് മണ്ഡലം കോഓർഡിനേറ്ററും സംരംഭകനുമാണ് ജിബി അബ്രഹാം. സാമൂഹിക സാംസ്‌കാരിക പ്രവർത്തകനാണ് തോമസ് കെ.സാമുവൽ.