ഉദയംപേരൂർ സൂനഹദോസ് പള്ളി തുറക്കണം
Tuesday 17 March 2026 5:04 PM IST
തൃപ്പൂണിത്തുറ: എറണാകുളം അങ്കമാലി അതിരൂപത കാര്യാലയത്തിൽ നിന്നുള്ള നിർദ്ദേശപ്രകാരം വിശ്വാസികൾക്ക് വിശുദ്ധ കുർബാന നിഷേധിച്ചിരിക്കുന്ന ഉദയംപേരൂർ സൂനഹദോസ് ഇടവകയിൽ വിശുദ്ധ കുർബാന ആരംഭിക്കണമെന്ന ആവശ്യമുന്നയിച്ച് വിശ്വാസികൾ. അതിരൂപത അധികാരികളുടെ നിഷേധാന്മക സമീപനത്താലാണ് പള്ളിയിൽ വിശുദ്ധ കുർബാന ഇല്ലാത്ത അവസ്ഥ തുടരുന്നത്. ഈസ്റ്റർ അടുത്ത് വരുന്ന അവസരത്തിൽ വിശ്വാസികളുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന അധികാരികളുടെ പിടിവാശി ഉപേക്ഷിച്ച് ഇടവകയെ സജീവമായി നിലനിറുത്തുന്നതിന് സഭ നിഷ്‌കർഷിച്ചിട്ടുള്ള വിശുദ്ധ കുർബാന ആരംഭിച്ച് പള്ളി തുറക്കണമെന്ന് ഇടവകയിലെ ഭൂരിപക്ഷം വിശ്വാസികളും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.