ഇന്ത്യൻ യൂണിവേഴ്സിറ്റി കലോത്സവത്തിൽ തിളക്കം
Tuesday 17 March 2026 8:30 PM IST
തോപ്പുംപടി: ഇന്ത്യൻ യൂണിവേഴ്സിറ്റി കലോത്സവത്തിൽ തിളങ്ങി കൊച്ചിക്കാരൻ മൈക്കിൾ ജോ ഫ്രാൻസിസ്. ചെന്നൈയിൽ നടന്ന 39-ാത് അന്തർദേശിയ സർവകലാശാല കലോത്സവത്തിൽ എം.ജി സർവകലാശാലയെ പ്രതിനിധീകരിച്ചാണ് മൈക്കൾ മത്സരത്തിനെത്തിയത്. ഗ്രൂപ്പ് വിഭാഗത്തിൽ മൈക്കൾ ജോയുടെ നേതൃത്വത്തിലുള്ള എം.ജി.യൂണിവേഴ്സിറ്റി ടീം പാശ്ചാത്യ സംഗീതത്തിൽ ഒന്നാം സ്ഥാനവും, ഇന്ത്യൻ സംഘഗാനത്തിൽ ഒന്നാം സ്ഥാനവും, നാടോടി ഓർക്കസ്ട്രയിനത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തോപ്പുംപടി കുടിയൻചേരി ഫ്രാൻസിസ് മൈക്കളിന്റെയും ഷൈനിയുടേയും രണ്ടാമത്തെ മകനാണ്. തേവര സേക്രഡ് ഹേർഡ് കോളേജ് പോസ്റ്റ് ഗ്രാഡുവേറ്റ് എം.എ. ജേർണലിസം അവസാന വർഷ വിദ്യാർത്ഥിയാണ്. നേഹ ആഗ്നെസ് സഹോദരിയാണ്.